Breaking News

കോൺഗ്രസ് നേതാവ് കെ.പി കുഞ്ഞികണ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ടയിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി


വെള്ളരിക്കുണ്ട് : മുൻ എം.എൽ.എ  മുൻകെപിസിസി ജനറൽ സെക്രട്ടറി .ഡിസിസി പ്രസിഡണ്ട് .വൈദ്യുതി ബോഡഅംഗം.കേരഫെഡ് ചെയർമാൻ.ഫാർമസ്യൂട്ടിക്കൽ കോപ്പറേഷൻ ഡയറക്ടർ . പി എൻ പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജ് ചെയർമാൻ. നാഷണൽ ഖാദി ലേബർ യൂണിയൻ ഐഎൻടിയുസി സംസ്ഥാന പ്രസിഡണ്ട് .കിറ്റ്ക്കോ പ്രിസിഡണ്ട് ..ആയിരുന്ന കെ.പി കുഞ്ഞികണ്ണൻ്റെ നിര്യാണത്തിൽ അനുശോചിച്ചു കൊണ്ട് കിനാനൂർ കരിന്തളം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോയിത്തട്ടയിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് മനോജ് തോമസ് അദ്ധ്യക്ഷത വഹിച്ചു. KPCC അംഗം ശന്തമ്മ ഫിലിപ്പ്, CPM ഏരിയാ കമ്മറ്റിയംഗം കയനി മോഹനൻ, CPM നേതാവ് ഒ.എം ബാലക്യഷ്ണൻ മാസ്റ്റർ, CPl വെളരിക്കുണ്ട് മണ്ഡലം സെക്രട്ടറി പുഷ്പരാജൻ, കേരള കോൺഗ്രസ് നേതാവ് മാത്യു മാഷ്,കാഞ്ഞങ്ങാട് ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് ഉമേശൻ വേളൂർ , INTUC സംസ്ഥാന കമ്മറ്റിയംഗം സി ഒ സജി, ' മണ്ഡലം വൈസ് പ്രസിഡൻ്റ് അജയൻ വേളൂർ , മണ്ഡലം സെക്രട്ടറി ബാലഗോപാലൻ കാളിയാനം തുടങ്ങിയവർ സംസാരിച്ചു.

കാലിച്ചാമരത്ത് നിന്ന് ആരംഭിച്ച മൗന ജാഥയ്ക്ക് ദിനേശൻ പെരിയങ്ങാനം, സിജോ പി ജോസഫ്, അശോകൻ ആറളം, കണ്ണൻ പട്ട്ളം, ജയകുമാർ ചാമക്കുഴി,വിജിമോൻ കിഴക്കും കര,റെജി തോമസ്, ജോണികുന്നാണി ,രാജീവൻ കുവാറ്റി, ഹമീദ് കാലിച്ചാമരം, എ.യു.ചാക്കോ, തമ്പാൻ കരിമ്പിൽ എന്നിവർ നേത്യത്വം നല്കി.

No comments