Breaking News

ഓണനാളിൽ നാടിനെ കണ്ണീരിലാഴ്ത്തിയ അപകടം പാലക്കുന്നിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കബഡി താരമായ യുവാവ് മരിച്ചു


ഉദുമ: യുവാക്കൾ സഞ്ചരിച്ച സ്‌കൂട്ടറും കാറും കൂട്ടിയിടിച്ച്  സ്കൂട്ടർ യാത്രക്കാരനായ  കബഡി താരമായ യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതരമായി പരുക്കേറ്റു. തിരുവോണത്തിൽ ഉച്ചക്ക് രണ്ടു മണിയോടെ ബട്ടത്തൂർ നെല്ലിയടുക്കത്ത് ആണ് അപകടം. പാലക്കുന്നിലെ ഒട്ടോ ടെമ്പോ ഡ്രൈവർ  കോട്ടിക്കുളം വെടിത്തിറക്കാലിലെ രവിയുടെ ജയശ്രിയുടെ ഏക മകൻ സിദ്ധാർഥ് (23) ആണ് മരിച്ചത്. സുഹൃത്ത് വൈഷ്‌ണവ് (22) നാണ് പരിക്കേറ്റത്.

യുവാക്കൾ സഞ്ചരിച്ച കെ എൽ 60 എഫ് 5937 നമ്പർ സ്‌കൂട്ടറും കെ എൽ 60 ആർ 3930 നമ്പർ കാറുമാണ് കൂട്ടിയിടിച്ച്. ഇരുവരെയും ഉടൻ  ആശുപത്രിയിൽ എത്തിച്ചെങ്കിലും സിദ്ധാർഥ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ വൈഷ്ണവിനെ മംഗലാപുരത്തെ  ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിലുണ്ടായ കുട്ടിക്കും പരിക്കേറ്റു.

ഫ്രണ്ട്സ് ആറാട്ട് കടവിന്റെ പ്രധാന കബഡി താരമാണ് സിദ്ധാർത്ഥ്. ബേക്കൽ പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം ആശുപത്രിയിൽ നിന്ന്  പോസ്റ്റ്മോർട്ടം നടത്തി.

No comments