Breaking News

പനത്തടി സ്വദേശിയായ മൊബൈൽ ഫോൺ ടെക്നീഷ്യൻ ലോഡ്ജിൽ മരിച്ചനിലയിൽ


പാണത്തൂർ: പനത്തടി നെല്ലിത്തോട് അഞ്ചുകണ്ടത്തിൻ കുരുവിള ജോസഫിൻ്റെ മകൻ ബിജു കുരുവിളയെയാണ് (53) പാണത്തൂരിലെ ഒരു ലോഡ്ജിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 23-ാം തീയതി മുതൽ ഇയാൾ ഇവിടെ റൂമെടുത്തു താമസിച്ചു വരികയായിരുന്നു. ഇന്ന് വൈകിട്ട് 5 മണിയോടുകൂടി മുറി വൃത്തിയാക്കാൻ ചെന്ന ലോഡ്ജ് ജീവനക്കാരനാണ് ഇയാളെ മരിച്ചനിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ടെക്നീഷ്യനായിരുന്നു. അവിവാഹിതനാണ്. മാതാവ് പരേതയായ വെറോനിക്ക. സഹോദരങ്ങൾ: ഷാജി, മനോജ്, വിനോദ്.

No comments