പരപ്പയിലെ പൊതുകയ്യേറ്റം പൂർണമായും ഒഴിപ്പിക്കുക ; സിപിഐഎം തുമ്പ ബ്രാഞ്ച് സമ്മേളനം സമാപിച്ചു
പരപ്പ : ടൗണിലും പരിസരത്തും സ്വകാര്യവ്യക്തികൾ പൊതുസ്ഥലം കയ്യേറുകയും നിർമാണപ്രവർത്തികൾ ഉൾപ്പെടെ നടത്തുകയും ചെയ്യുന്ന സ്ഥിതി നിലവിലുണ്ട്. തിരക്കേറിയ ടൌൺ ആയ പരപ്പയിൽ വാഹനപാർക്കിങ്ങിനു ഉൾപ്പെടെ സൗകര്യം ഇല്ലാത്ത സ്ഥിതിയും നിലവിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ പരപ്പ ടൗണിലും പരിസരങ്ങളിലും നടത്തുന്ന കയ്യേറ്റം പൂർണമായും ഒഴിപ്പിക്കണമെന്ന് സിപിഐഎം തുമ്പ ബ്രാഞ്ച് സമ്മേളനം ആവശ്യപ്പെട്ടു. ജില്ല കമ്മിറ്റി അംഗം സി ജെ സജിത്ത് ഉദ്ഘാടനം ചെയ്തു. പി പ്രകാശ് അധ്യക്ഷത വഹിച്ചു. ലോക്കൽ സെക്രട്ടറി എ ആർ രാജു, വി ബാലകൃഷ്ണൻ, കെ വിനോദ്കുമാർ, എ ആർ വിജയകുമാർ, കെ വി തങ്കമണി, ഗിരീഷ് കാരാട്ട് എന്നിവർ സംസാരിച്ചു. സി രതീഷ് സ്വാഗതം പറഞ്ഞു. പുതിയ ബ്രാഞ്ച് സെക്രട്ടറിയായി വി തമ്പാനെ തെരഞ്ഞെടുത്തു.
No comments