മാലിന്യ മുക്ത നവകേരളത്തിനായി ഒരുങ്ങി പരപ്പ ബ്ലോക്ക് പഞ്ചായത്ത്
പരപ്പ : മാലിന്യ മുക്ത നവകേരളത്തിന്നായി ഒരുങ്ങി പരപ്പ ബ്ലോക്ക് പഞ്ചായത്ത്. പരപ്പ ബ്ലോക്കിലെ എല്ലാ പഞ്ചായത്തുകളും മാലിന്യ മുക്തമാകാൻ സെപ്റ്റംബർ ഏഴിനകംപഞ്ചായത്ത് തല നിർവഹണ സമിതി രൂപീകരിക്കും. എല്ലാ വാർഡുകളിലും ഒക്ടോബർ 2 ന് ശുചിത്വ മികവുകളുടെ ഉദ്ഘാടനം നടത്തിക്കൊണ്ട് പ്രവർത്തനമാരംഭിക്കും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.ലക്ഷ്മിയുടെ അധ്യക്ഷതയിൽ ബ്ലോക്ക് തല നിർവഹണ സമിതി രൂപീകരണ യോഗം നടന്നു. നവകേരളം കോർഡിനേറ്റർ കെ ബാലകൃഷ്ണൻ മാലിന്യ മുക്ത കേരളം പരിപാടി വിശദീകരണം നടത്തി. ഗ്രാമപഞ്ചായത്തു പ്രസിഡന്റ് മാരായ ടി.കെ രവി , അഡ്വ. ജോസഫ് മുത്തോലി, ടി. കെ നാരായണൻ, സബ് ഇൻസ്‌പെക്ടർ വിനോദ് കുമാർ, ഹരിത മിഷൻ ആർ.പി രാഘവൻ കെ.കെ എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ജോസഫ് എം. ചാക്കോ സ്വാഗതവും ജോ.ബി ഡി ഒ ബിജുകുമാർ നന്ദിയും രേഖപ്പെടുത്തി
No comments