കാസർകോട് തദ്ദേശ അദാലത്തിൽ അനുകൂലമായി തീർപ്പാക്കിയത് 97% അപേക്ഷകൾ തീർപ്പാക്കിയ പരാതികളിൽ 99.08 ശതമാനവും അപേക്ഷകർക്ക് അനുകൂലം
കാസർകോട് : തദ്ദേശ അദാലത്ത് ജില്ലയില്‍ ഓണ്‍ലൈനായി ലഭിച്ചത് 667 അപേക്ഷകളിൽ 645 എണ്ണം അനുകൂലമായി തീർപ്പാക്കി '96.7 ശതമാനം പരാതികളണ് അനുകൂലമായി തീർപ്പാക്കിയത്. ആറെണ്ണം മാത്രമാണ് നിരസിച്ചുതീർപ്പാക്കിയത്. ആകെ 651 എണ്ണം തീർപ്പായി 97.6 ശതമാനം'സംസ്ഥാന തല പരിശോധനയ്ക്ക് നൽകിയ 18 എണ്ണ ത്തിൽ പതിനേഴും അനുകൂല തീരുമാനമായി ഒരെണ്ണം നിരസിച്ചു തീർപ്പാക്കി. അദാലത്തിൽ നേരിട്ട് കിട്ടിയ 169 അപേക്ഷകൾ തീർപ്പാക്കുന്നതിന് കൈമാറി. ഇത് രണ്ടാഴ്ചയ്ക്കകം തീർപ്പാക്കും
ബ്ലോക്കു തലത്തിൽ ഉപജില്ലാ സമിതികൾ 544 എണ്ണം തീർപ്പാക്കി.
108 എണ്ണം ജില്ലാ സമിതിയുടെ പരിഗണനയ്ക്ക് അയച്ചു ജില്ലാ സമിതി 85 എണ്ണം തീർപ്പാക്കി 18 എണ്ണം സംസ്ഥാന സമിതിക്ക് അയച്ചു ജില്ലാ സമിതിയ്ക്ക് ലഭിച്ച അപേക്ഷകളിൽ അഞ്ചെണ്ണം നിരസിച്ചു ഇതിൽ നാലെണ്ണം കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ടും ഒരെണ്ണം ആസ്തി മാനേജ്മെൻ്റ് സംബന്ധിച്ചുമാണ് ' തീർപ്പാക്കിയ അപേക്ഷകളില്‍ ബില്‍ഡിംഗ് പെര്‍മിറ്റ് 257ൽ 243 സിവില്‍ രജിസ്‌ട്രേഷന്‍ 19 ൽ 18 പൊതു സൗകര്യങ്ങളും സുരക്ഷയും 179 ൽ 171 സ്ഥാപനങ്ങളുടെയും സംവിധാനങ്ങളുടെയും സൗകര്യങ്ങളുടെയും കാര്യക്ഷമത 20 ൽ 20 ഉം ആസ്തി മാനേജ്മെന്റ് 43 ൽ 39 , സുരക്ഷാ പെന്‍ഷന്‍ 29 ൽ 23 ഗുണഭോക്തൃ പദ്ധതികള്‍ 35 ൽ 35ഉം പ്ലാൻ ഇംപ്ലിമെൻ്റേഷൻ 19 ൽ 18ഉം നികുതി- 24ൽ 24 ഉം ട്രേഡ് ലൈസൻസ് 17 ൽ 15 ഉം മാലിന്യ പരിപാലനം 24 ൽ 23 ഉം അദാലത്തി ൻ്റെ ഭാഗമായ പ്രാഥമിക പരിശോധനയിൽ തീർപ്പാക്കി.
പുതിയ അപേക്ഷകളിൽ
കെട്ടിട നിർമ്മാണം - 43 പെൻഷൻ - 7 സിവിൽ രജിസ്ട്രേഷൻ - 1 പൊതു സൗകര്യങ്ങൾ - 67 ആസ്തി മാനേജ്മെൻ്റ് - 12
ഗുണഭോക്തൃ പദ്ധതികൾ -3
സംവിധാന ങ്ങളുടേയുംസൗകര്യങ്ങളുടെയും കാര്യക്ഷമത - 1
പ്ലാൻ ഇമ്പ്ലിമെന്റേഷൻ 13
നികുതി 20-ട്രേഡ് ലൈസൻസ് 2 എന്നീ പുതിയ പരാതികളാണ് ലഭിച്ചത്.
തീർപ്പാക്കിയ പരാതികളിൽ 99.08 ശതമാനവും അപേക്ഷകർക്ക് അനുകൂലം
കാസർകോട്
ട ജില്ലാ തദ്ദേശ അദാലത്തിൽ തീർപ്പാക്കിയ പരാതികളിൽ 99.08%ത്തിലും അപേക്ഷകർക്ക് അനുകൂലമായ തീരുമാനം. ആകെ 657 പരാതികളാണ് തീർപ്പാക്കിയത്, ഇതിൽ 651ഉം അനുകൂലമായാണ് തീർപ്പാക്കിയത്. ആറ് പരാതികൾ നിയമപരമായി പരിഹരിക്കാൻ കഴിയാത്തതിനാൽ നിരസിച്ചു.
മുൻകൂട്ടി ഓൺലൈനിൽ അപേക്ഷിച്ച 667ൽ 652 പരാതികളും തീർപ്പാക്കിയിട്ടുണ്ട്. ഇതിൽ 645ഉം (96.7%) അനുകൂലമായാണ് തീർപ്പാക്കിയത്. 6 പരാതികൾ നിരസിച്ചു. 15 പരാതികൾ തുടർ പരിശോധനകൾക്കായി കൈമാറിയിട്ടുണ്ട്. ഇന്ന് അദാലത്ത് ദിവസം നേരിട്ടുവന്ന 169 പരാതികളിൽ 6 എണ്ണം ഇന്ന് തന്നെ തീർപ്പാക്കിയിട്ടുണ്ട്. ഈ 6ഉം അനുകൂലമായാണ് തീർപ്പാക്കിയത്. 178 പരാതികൾ തുടർ പരിശോധനയ്ക്ക് കൈമാറിയിട്ടുണ്ട്. ഇവ രണ്ടാഴ്ചയ്ക്കുള്ളിൽ പരിഹരിക്കും
തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷിനൊപ്പം സ്പെഷ്യൽ സെക്രട്ടറി ടി വി അനുപമ, പ്രിൻസിപ്പൽ ഡയറക്ടർ സീറാം സാംബശിവ റാവു, റൂറൽ ഡയറക്ടർ ദിനേശൻ ചെറുവാട്ട്, ചീഫ് എഞ്ചിനീയർ സന്ദീപ് കെ ജി, ചീഫ് ടൗൺ പ്ലാനർ ഷിജി ചന്ദ്രൻ, ജോയിന്റ് ഡയറക്ടർ ജെയ്സൻ മാത്യു എന്നിവർ അദാലത്തിന് നേതൃത്വം നൽകി. ജില്ലയിലെ എം എൽ എമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നിവരും അദാലത്തിൽ പങ്കെടുത്തു
No comments