Breaking News

കേരള കേന്ദ്രസര്‍വ്വകലാശാല പെരിയ ക്യാമ്പസ്സിലേക്ക് ഒന്‍പത് ലൈബ്രറി ട്രെയിനികളെ ആവശ്യമുണ്ട്


പെരിയ: കേരള കേന്ദ്രസര്‍വ്വകലാശാല പെരിയ ക്യാമ്പസ്സിലേക്ക് ഒന്‍പത് ലൈബ്രറി ട്രെയിനികളെ ആവശ്യമുണ്ട്. ഒരു വര്‍ഷത്തേക്കാണ് നിയമനം. മാസ്റ്റര്‍ ഓഫ് ലൈബ്രറി ആന്റ്ഇന്‍ഫര്‍മേഷന്‍ സയന്‍സാണ് അടിസ്ഥാന യോഗ്യത. കംപ്യൂട്ടര്‍ പരിജ്ഞാനം വേണം. പ്രായപരിധി 28 വയസ്സ്. പ്രതിമാസം 12000 രൂപ സ്‌റ്റൈപന്റ് ലഭിക്കും. താത്പര്യമുള്ളവര്‍ സപ്തംബര്‍ 12ന് രാവിലെ 10.30ന് പെരിയ ക്യാമ്പസിലെ ലൈബ്രറിയില്‍ എത്തിച്ചേരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.cukerala.ac.in സന്ദര്‍ശിക്കുക. ഫോണ്‍: 0467 2309381



No comments