മദ്യലഹരിയിൽ അപകടകരമാം വിധം ലോറി ഓടിച്ചു ; ഡ്രൈവറെ സ്വകാര്യ ബസ്സ് ജീവനക്കാർ തടഞ്ഞുവെച്ചു
മദ്യലഹരിയില്‍ ചരക്ക് ലോറി ഭീതി പരത്തിക്കൊണ്ട് ഓടിച്ച് പോവുകയായിരുന്ന ഡ്രൈവറെ ബസ്സ് ജീവനക്കാരും യാത്രക്കാരും വളഞ്ഞുവെച്ച് പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. ഇന്ന് രാവിലെ 9.30-ഓടെ ഉപ്പള നയാബസാറിലാണ് സംഭവം. കാസര്‍ഗോഡ് ഭാഗത്ത് നിന്നും മംഗലാപുരം ഭാഗത്തേക്ക് അപകടം വരുത്തും വിധം പോവുകയായിരുന്ന തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ചരക്ക് ലോറിയെയാണ് തൊട്ടു പിറകിലായി തലപ്പാടിയിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ്സ് ജീവനക്കാര്‍ തടഞ്ഞുവെച്ചത്. മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്ത ലോറി ഡ്രൈവറെ പിന്നീട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
No comments