വിരമിച്ച അധ്യാപക - അനധ്യാപക സംഗമവും കോർപ്പറേറ്റ്തല അധ്യാപക ദിനാചരണവും "ഗുരുസാദരം " പാലാവയൽ സെൻ്റ് ജോൺസ് പാരീഷ് ഹാളിൽ നടന്നു
ചിറ്റാരിക്കാൽ: വിദ്യാധനം സർവ്വജ്ഞനാൽ പ്രധാനം എന്നത് കേവലം വിദ്യാർത്ഥികളുടെ ഉപന്യാസ വിഷയമായിരുന്നില്ലെന്നും അത് കുടിയേറ്റ ജനതയുടെ ജീവിതത്തിൻ്റെ അടിസ്ഥാനപ്രമാണമായിരുന്നെന്ന് തലശേരി അതിരൂപത ആർച്ച്ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി. തലശേരി കോർപ്പറേറ്റ് വിദ്യാഭ്യാസ ഏജൻസിയിൽ ചെറുപുഴ - തോമാപുരം മേഖലയിൽ നിന്ന് വിരമിച്ച അധ്യാപക - അനധ്യാപകരുടെ സംഗമവും ഈ വർഷത്തെ കോർപ്പറേറ്റ്തല അധ്യാപകദിനാചരണവും "ഗുരുസാദരം " പാലാവയൽ സെൻ്റ് ജോൺസ് പാരീഷ് ഹാളിൽ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.ചരിത്രത്തെ തങ്ങൾക്ക് ഇഷ്ടമുള്ള രീതിയിൽ പുനസൃഷ്ടിക്കാനുള്ള വ്യഗ്രതയിൽ ഒരു സമുദായത്തെയും ഒരു സമൂഹത്തേയും അക്ഷന്തവ്യമായ ആരോപണങ്ങളുടെ ശരശയ്യയിൽ നിർത്താൻ ശ്രമിക്കുമ്പോൾ കഴിഞ്ഞ തലമുറക്ക് നിശാ ബോധം നൽകിയ അധ്യാപകർ ചരിത്രത്തിൻ്റെ യഥാർ സാക്ഷികളാണെന്നും ആർച്ച്ബിഷപ്പ് പറഞ്ഞു.അതിരൂപത വികാരി ജനറാൾ ആൻ്റണി മുതുകുന്നേൽ അധ്യക്ഷത വഹിച്ചു. പാലാവയൽ സെൻ്റ് ജോൺസ് പള്ളി വികാരി ഫാ. ജോസ് മാണിക്കത്താഴെ, ടീച്ചേഴ് ഗിൽഡ് റീജണൽ വൈസ് പ്രസിഡണ്ട് ജിമ്മി സൈമൺ എന്നിവർ പ്രസംഗിച്ചു. കോർപ്പറേറ്റ് മാനേജർ മാത്യു ശാസ്താംപടവിൽ സ്വാതവും സെൻ്റ് ജോൺസ് എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. മെൻ്റലിൽ മാത്യു നന്ദിയും പറഞ്ഞു. വിശ്രമ ജീവിതത്തെ ശക്തിപ്പെടുത്തൽ എന്ന വിഷയത്തിൽ ഷോണറ്റ് പാറത്താഴത്ത് ക്ലാസ്സ് എടുത്തു.പാലാവയൽ സെന്റ് ജോൺസ് എച്ച് എസ് ചിത്രകലാധ്യാപകൻ അനീഷ് ജോൺ സംവിധാ ചെയ്ത തമസോമാ ജ്യോതിർഗമയ എന്ന ടെലിഫിലം പ്രദർശനവും എച്ച് എസ് എസ് ദശ വാർഷികത്തോടനുബന്ധിച്ച് തയ്യാറാക്കിയ വൈഖരി മാസികയുടെ പ്രകാശനവും നടന്നു.
No comments