Breaking News

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമായി ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ദശദിന കമ്മ്യൂണിറ്റി സഹവാസ ക്യാമ്പ് 'ഇനൈവ് 2024' കടുമേനിയിൽ തുടുങ്ങി


ചിറ്റാരിക്കാൽ  :  ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ പാഠ്യപദ്ധതിയുടെ ഭാഗമായി പ്രാദേശിക കേന്ദ്രം പയ്യന്നൂർ സാമൂഹ്യ പ്രവർത്തക വിഭാഗം ഒന്നാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ ദശദിന കമ്മ്യൂണിറ്റി സഹവാസ ക്യാമ്പ് 'ഇനൈവ് 2024' പൊതുവിദ്യാഭ്യാസ വകുപ്പ് കേരള മഹിളസമഖ്യ സൊസൈറ്റിയുടെ സഹകരണത്തോടെ ഈസ്റ് എളേരി പഞ്ചായത്തിലെ സർക്കാരി സെറ്റിൽമെൻ്റ് കടുമേനിയിൽ തുടുങ്ങി. പഞ്ചായത്ത് പ്രസിഡൻ്റ് ജോസഫ് മുത്തോലി ഉദ്ഘാടനം ചെയ്തു. സർക്കാരി ഊര് മൂപ്പൻ പി ആർ അനീഷ് അധ്യക്ഷനായി. ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല പയ്യന്നൂർ പ്രാദേശിക കേന്ദ്രം സാമൂഹ്യ പ്രവർത്തക വിഭാഗം അധ്യാപകൻ കിരൺ ചന്ദ്രൻ ക്യാമ്പ് വിശദീകരണം നടത്തി. മഹിളാ സമഖ്യാ സൊസൈറ്റി സ്റ്റേറ്റ് കൺസൽട്ടൻ്റ് ബോബി ജോസഫ്, പഞ്ചായത്തംഗം മേഴ്സി മാണി, ഡോ.സി കെ സുബിൻ,  കൃഷി ഓഫീസർ എസ് ഉമ, റിസോഴ്സ് പേഴ്സൺ എ അനീസ, സി കെ കുഞ്ഞിരാമൻ, വി കെ ബിജോ, എം മനീഷ്, കെ വിഷ്ണു, എം മനു, എം കെ ഭാസ്കരൻ എന്നിവർ സംസാരിച്ചു. പയ്യന്നൂർ പഠന കേന്ദ്രം പ്രധാനധ്യാപിക ഡോ.എ അനിത സ്വാഗതവും പി വി നവനീത് നന്ദിയും പറഞ്ഞു.

No comments