Breaking News

ചുള്ളിക്കര അയറോട്ടെ കൃഷ്ണകുമാറിൻ്റെ ചികിത്സയ്ക്ക് വേണം ഉദാരമതികളുടെ കനിവ് സ്വന്തം കലാസൃഷ്ടികൾ വിൽപ്പനയ്ക്ക് വച്ച് കൃഷ്ണകുമാർ


രാജപുരം: അയറോട്ട് കൃഷ്ണകുമാര്‍-ഗിരിജാ ദമ്പതികളുടെ മകന്‍ കൃഷ്ണപ്രസാദ് വി (21 വയസ്സ്) ജനനം മുതല്‍ തലസീമിയ മേജര്‍ (രക്തത്തില്‍ ഹീമോഗ്ലോബിന്‍ കുറയുന്ന അവസ്ഥ) എന്ന അസുഖബാധിതനാണ്. വര്‍ഷങ്ങളായി രക്തം കയറ്റിവരികയാണ്. രക്തം കുറയുന്ന സമയത്ത് വിളര്‍ച്ച, തളര്‍ച്ച എന്നിവ ഉണ്ടാകുന്നു. ചികിത്സയ്ക്കായി സ്വന്തമായി  നിരവധി തെയ്യങ്ങളുടെയും മറ്റും ഭംഗിയാര്‍ന്ന ശില്പങ്ങളും ചിത്രങ്ങളും വില്‍പ്പനയ്ക്കായി കൃഷ്ണ പ്രസാദ് ഉണ്ടാക്കിയിട്ടുണ്ട്.  ഇപ്പോള്‍ ഒരു ഓപ്പറേഷന്‍ വഴി അസുഖം പൂര്‍ണ്ണമായും ഭേദമാക്കാം എന്ന് ഡോക്ടര്‍മാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്.  മംഗലാപുരം കെഎംസി ഹോസ്പിറ്റലില്‍ നിന്നാണ് ഓപ്പറേഷന്‍ നടത്തുന്നത്.  5 ലക്ഷം രൂപ ചിലവ് വരുന്ന ഓപ്പറേഷന്‍ നടത്തുന്നതിനായി ഫണ്ട് സമാഹരിക്കുന്നതിനായി കൃഷ്ണപ്രസാദ് ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചു. കോംബോളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി ശ്രീജ, അഞ്ചാം വാര്‍ഡ് മെമ്പര്‍ ബിന്ദു കൃഷ്ണന്‍, ആറാം വാര്‍ഡ് മെമ്പര്‍ ആന്‍സി ജോസഫ് കള്ളാര്‍ ഗ്രാമപഞ്ചായത്ത് പതിമൂന്നാം വാര്‍ഡ് മെമ്പര്‍ ജോസ് പുതുശ്ശേരികാലയില്‍ എന്നിവര്‍ രക്ഷാധികാരികളായും ജയേഷ് വി കെ ചെയര്‍മാനായും സച്ചിന്‍ ഗോപു കണ്‍വീനറായും ജോയ് സി ഒ ട്രഷററായുമാണ് കമ്മിറ്റി പ്രവര്‍ത്തിക്കുന്നത്. 


Account Details 


Ac No : 53220004255658

IFSC CODE: ESMF0001232

BANK: ESAF BANK ODAYANCHAL (KODOM BRANCH)

GPY: 8547955452

AC NAME: KRISHNAPRASAD




No comments