സമ്പൂർണ്ണ മാലിന്യമുക്ത പഞ്ചായത്താകാൻ കിനാനൂർ കരിന്തളം നിർവഹണ സമിതി രൂപീകരണ യോഗം ചേർന്നു
കരിന്തളം : സമ്പൂർണ്ണമാലിന്യ മുക്ത പഞ്ചായത്താകാൻ കിനാനൂർ കരിന്തളം ഒരുങ്ങി കഴിഞ്ഞു. മാലിന്യമുക്തം. എന്ന അജണ്ടയിലൂന്നി വാർഡുനിർവഹണ സമിതികൾ സെപ്റ്റംബർ ആദ്യം വിളിച്ചു ചേർക്കും. എല്ലാ ഓഫീസുകളും വിദ്യാലയങ്ങളും സഹകരണ സ്ഥാപനങ്ങളും ഹരിത സ്ഥാപനമാക്കും. എല്ലാ ടൗണുകളും വ്യാപാരി വ്യവസായികളുടെയും യുവജന സന്നദ്ധസംഘടനകളുടെയും നേതൃത്വത്തിൽ ശുചീകരിക്കും.
പഞ്ചായത്തു നിർവഹണ സമിതി രൂപീകരണ യോഗത്തിൽ അജിത്ത് കുമാർ അധ്യക്ഷത വഹിച്ചു. പ്രസിഡൻ്റ് ടി.കെ. രവി ഉദ്ഘാടനം ചെയ്തു. ശുചിത്വ മിഷൻ ആർ.പി കെ.കെ രാഘവൻ ഭാവി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു.
No comments