തലശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിൻ്റെ 65-ാമത് കൗൺസിലും വാർഷികവും ഒക്ടോബർ 2 ന് ആയിരകണക്കിന് പേർ പങ്കെടുക്കുന്ന പ്രേഷിത റാലി വെള്ളരിക്കുണ്ടിൽ നടക്കും
വെള്ളരിക്കുണ്ട്:തലശേരി അതിരൂപതാ ചെറുപുഷ്പ മിഷൻ ലീഗിൻ്റെ 65-ാമത് കൗൺസിലും വാർഷികവും ഒക്ടോബർ 2 ന് വെള്ളരിക്കുണ്ടിൽ വച്ച് നടത്തപ്പെടുന്നു.
അതിരൂപതയിലെ ഇരുന്നൂറിൽ പരം ശാഖകകളിൽ നിന്നും ഭാരവാഹികൾ പങ്കെടുക്കുന്ന അതിരൂപതാ കൗൺസിലും , പൊതുസമ്മേളനവും വെള്ളരിക്കുണ്ട് വീനസ് ഓഡിറ്റോറിയത്തിൽ നടക്കും. ഉച്ചകഴിഞ്ഞ് ആയിരകണക്കിന് പേർ പങ്കെടുക്കുന്ന പ്രേഷിത റാലി വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ് ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നിന്ന് ആരംഭിച്ച് സെൻ്റ്. എലിസബത്ത് സ്കൾ ഗ്രൗണ്ടിൽ സമാപിയ്ക്കും. രാവിലെ നടക്കുന്ന കൗൺസിൽ മോൺ. സെബാസ്റ്റ്യൻ പാലാക്കുഴി ഉദ്ഘാടനം ചെയ്യും. ഷിജോ സ്രായിൽ അധ്യക്ഷം വഹിക്കും കൂടാതെ അതിരൂപതാ ഡയറക്ടർ ഫാ. ജോസഫ് വടക്കേ പറമ്പിൽ, ഫാ. ആൻ്റണി തെക്കേ മുറിയിൽ, രഞ്ജിത്ത് മുതു പ്ലാക്കൽ, ജയ്സൺ പുളിച്ചമാക്കൽ, റെനിൽ കൊടിയം കുന്നേൽ, ഫാ. തോമസ് മരശേരി, സക്കറിയാസ് തേക്കും കാട്ടിൽ, ജോസ് ഇലവുങ്കൽ, മനോജ് മുടവനാട്ട്, സിസ്റ്റർ സൗമ്യ, അരുൾ പറയക്കുന്നേൽ പ്രസംഗിയ്ക്കും. തുടർന്ന്
65-ാം വാർഷിക സമ്മേളനം മാനന്തവാടി സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം ഉദ്ഘാടനം ചെയ്യും. ആർച്ച് ബിഷ്പ് എമിരറ്റസ് മാർ ജോർജ് വലിയമറ്റം, അനുഗ്രഹ പ്രഭാഷണം നടത്തും. ഷിജോ സ്രായിൽ അധ്യക്ഷം വഹിക്കും. മോൺ. മാത്യു ഇളം തുരുത്തി പടവിൽ, അതിരൂപതാ ഡയറക്ടർ ഫാ. ജോസഫ് വടക്കേ പറമ്പിൽ, റവ.ഡോ. ഫിലിപ്പ് കവിയിൽ, റവ. ഡോ. ജോൺസൺ അന്ത്യാംകുളം , യാക്കോബപ്പൻ, ജിജു കോലക്കുന്നേൽ, ബിജു കൊച്ചു പൂവക്കോട്ട് പ്രസംഗിയ്ക്കും. ഒരുക്കങ്ങൾ പൂർത്തിയായതായി വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ളവർ ഫൊറോന പള്ളി വികാരിയും വാർഷികാഘോഷ പരിപാടികളുടെ ജനറൽ കൺവീനറുമായ റവ.ഡോ.ജോൺസൺ അന്ത്യാംകുളം, ചെറുപുഷ്പ മിഷൻ ലീഗ് അതിരൂപതാ പ്രസിഡന്റ് ഷിജോ സ്രായിൽ , കോഡിനേറ്റർ ജിജി കുന്നപ്പള്ളിൽ, ശാഖാ പ്രസിഡണ്ട് ജോഷ് ജോ ഒഴുകയിൽ, തോമസ് മൂശാട്ടിൽ, ശാഖാ ഭാരവാഹികളായ സിസ്റ്റർ മേഴ്സി, ജോബോയി വാഴയിൽ, ലോറൻസ് മുരിങ്ങത്തുപറമ്പിൽ, ജിമ്മി ഇടപ്പാടിയിൽ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
No comments