Breaking News

റാണിപുരത്ത് പണി പൂർത്തിയാക്കിയ ബി.എസ്.എൻ.എൽ ടവർ അടിയന്തരമായി കമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണം ; റാണിപുരം വന സംരക്ഷണ സമിതി


റാണിപുരം: റാണിപുരത്ത് നിർമ്മാണം പൂർത്തിയാക്കിയ ബി.എസ്.എൻ.എൽ ടവർ അടിയന്തരമായി കമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കണമെന്നും,അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ട റാണിപുരം ഡി.ടി.പി.സി റിസോർട്ട് വിനോദ സഞ്ചാരികൾക്കായി തുറന്നു കൊടുക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും റാണിപുരം വന സംരക്ഷണ സമിതി യോഗം ആവശ്യപ്പെട്ടു.റാണിപുരത്തുകാരുടേയും, ഇവിടെയെത്തുന്ന സഞ്ചാരികളുടേയും  വളരെക്കാലമായുള്ള ആവശ്യമാണ് റാണിപുരം മൊബൈൽ ടവർ സ്ഥാപിക്കുക എന്നുള്ളത്. ഇതിന്  പരിഹാരമായാണ്  ബി.എസ്.എൻ.എൽ ടവർ സ്ഥാപിച്ചിട്ടുള്ളത്. എന്നാൽ പണി പൂർത്തിയായിട്ടും ഇത്  കമ്മീഷൻ ചെയ്യാനുള്ള നടപടികൾ സ്വീകരിച്ചിട്ടില്ല. ഇത് ഉടൻ കമ്മീഷൻ ചെയ്തു മൊബൈൽ കവറേജ് ലഭിക്കാൻ ആവശ്യമായ നടപടികൾ ഉണ്ടാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. കൂടാതെ ദിവസേന നൂറുകണക്കിന് ആളുകൾ വിനോദ സഞ്ചാരത്തിനായി എത്തുന്ന റാണിപുരത്ത് സഞ്ചാരികൾക്ക് കുറഞ്ഞ ചെലവിൽ താമസിക്കുന്നതായി ഡി.ടി.പി.സി നിർമിച്ച റിസോർട്ട് മാസങ്ങളായി ആറ്റപണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.ഇതിൻ്റെ  പ്രവർത്തിയും വേഗത്തിൽ പൂർത്തിയാക്കി സഞ്ചാരികൾക്ക്  തുറന്നു കൊടുക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സെക്ഷൻ ഫോറസ്റ്റർ ബി ശേഷപ്പ ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡണ്ട് എസ് മധുസൂദനൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ഷിബി ജോയ്, ട്രഷറർ എം.കെ സുരേഷ്, ബി.എഫ്.ഒ മാരായ വിമൽ രാജ്, രാഹുൽ കെ.ആർ, ശിഹാബുദ്ദീൻ, വിഷ്ണു കൃഷ്ണൻ, കമ്മിറ്റി അംഗങ്ങളായ മോഹനൻ എൻ, ടിറ്റോ വരവുകാലായിൽ, സുമതി ഗോപാലൻ, ശാലിനി എന്നിവർ സംസാരിച്ചു.

No comments