Breaking News

17കാരിയെ ലൈംഗിക പീഡനത്തിനിടയാക്കിയ പിതാവിനും യുവാവിനുമെതിരെ പോലീസ് കേസെടുത്തു


കാഞ്ഞങ്ങാട് :17കാരിയെ ലൈംഗിക പീഡനത്തിനിടയാക്കിയ പിതാവിനും യുവാവിനുമെതിരെ പോലീസ് കേസെടുത്തു. ഹോസ്ദുർഗ് പോലീസ് സ്റ്റേഷൻ പരിധിയിലെ 17 കാരിയാണ് പീഡനത്തിന് ഇരയായത്. രക്തസ്രാവത്തെ തുടർന്ന് പെൺകുട്ടിയെ ആശുപത്രിയിൽ ചികിത്സയ്ക്ക് വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തുവന്നത്. നിതിൻകുമാർ എന്ന 21 കാരനാണ് പെൺകുട്ടിയെ പാലക്കുന്ന് ബേക്കൽ തുടങ്ങിയ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡനത്തിന് ഇരയാക്കിയത്. പോലീസ് പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്തപ്പോഴാണ് മുൻപ് പിതാവും പീഡനത്തിന് ഇരയാക്കിയതായി പെൺകുട്ടിയെ വെളിപ്പെടുത്തിയത്. സംഭവത്തിൽ രണ്ടുപേർക്കും എതിരെ പോക്സ് കുറ്റം ചുമത്തി പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

No comments