സിൽവർ സ്ക്രീൻ കാഞ്ഞങ്ങാട് പ്രതിമാസ ചലച്ചിത്ര പ്രദർശനവും കവിയൂർ പൊന്നമ്മ അനുസ്മരണവും നടത്തി
കാഞ്ഞങ്ങാട് : മികച്ച സിനിമകൾ സാധാരണ പ്രേക്ഷകരിലേക്കെത്തിക്കാൻ കാഞ്ഞങ്ങാട് സിൽവർ സ്ക്രീനിന്റെ ആഭിമുഖ്യത്തിൽ മാസം തോറും നടത്തി വരുന്ന സിനിമാ പ്രദർശനത്തിൻ്റെ ഭാഗമായി എം.ടി വാസുദേവൻ നായർ രചനയും സംവിധാനവും നിർവ്വഹിച്ച 'നിർമ്മാല്യം' സിനിമയുടെ പ്രദർശനം നടന്നു. അതോടൊപ്പം അന്തരിച്ച സിനിമാ നടി കവിയൂർ പൊന്നമ്മ അനുസ്മരണവും നടത്തി.
കവിയൂർ പൊന്നമ്മയ്ക്കുള്ള ആദരസൂചകമായാണ് അവർ വ്യത്യസ്ത വേഷത്തിൽ അഭിനയിച്ച നിർമ്മാല്യം പ്രദർശിപ്പിച്ചത്.
കാഞ്ഞങ്ങാട് യു.ബി.എം.സി സ്കൂളിൽ നടന്ന ചടങ്ങിൽ ജി.ബി വത്സൻ മാഷ് അനുസ്മരണ ഭാഷണം നടത്തി. സി.പി ശുഭ , നന്ദലാൽ എന്നിവർ സംസാരിച്ചു.
കാഞ്ഞങ്ങാട് ജ്യോതി മെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടാണ് സിനിമ പ്രദർശനം സ്പോൺസർ ചെയ്തത്
No comments