Breaking News

പാട്ടും കളിയുമായി ഓണ ചങ്ങാതി പാർത്ഥിവിന്റെ വീട്ടിലെത്തി

നീലേശ്വരം : സ്കൂൾ വിദ്യാർത്ഥികൾ സഹപാഠികളോടൊപ്പം കൂട്ടുകൂടി വിദ്യാലയങ്ങളിൽ ഓണം ആഘോഷിക്കുമ്പോൾ  വിഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിച്ച് സമഗ്ര ശിക്ഷ കേരളയുടെ ഓണ ചങ്ങാതി.ഈ ഓണത്തിന് ഹോസ്ദുർഗ്ഗ്  ബി.ആർ സി.യുടെ ഓണചങ്ങാതി ജി. യു പി.എസ്‌ പുതുക്കൈ നാലാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവി നോടൊപ്പം ആഘോഷിച്ചു.സഹപാഠികളും, അധ്യാപകരും, ബി.ആർ.സി പ്രവർത്തകരും വീട്ടുകാരും  ഓണാഘോഷ പരിപാടികളിൽ ഒത്തുകൂടി.

    പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാർ അബ്ദുള്ള ബിൽടെക്ക് ഉദ്ഘാടനം ചെയ്തു.  

കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് ഷിംജിത്ത് ബങ്കളം മുഖ്യാതിഥി ആയി. വാർഡ് കൗൺസിലർ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ GUPS പുതുക്കൈ എച്ച് എം രേഖ, ക്ലാസ് അധ്യാപിക ജസ്ന, അധ്യാപിക മീന, മുൻ ബേളൂർ സ്കൂൾ എച്ച് എം ഗോപി,പി ടി എ പ്രസിഡണ്ട് സേതുമാധവൻ, അമ്മ വീനീത, അച്ചാച്ചൻ കുഞ്ഞിക്കണ്ണൻ, CRCC മഞ്ജുള എം പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. BPC  KV രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്യാംമോഹൻ നന്ദിയും പറഞ്ഞു.

  അധ്യാപകരും ബി ആർ സിയും പാർത്ഥിവിന് ഓണക്കോടിയും, ഓണക്കിറ്റും  നൽകി.ഓണക്കളികളും, പാട്ടും , നൃത്തവുമായി നല്ലൊരു ദിവസം പാർത്ഥിവിന്‌ നൽകാൻ സാധിച്ചു.ബി ആർ സി ഒരുക്കിയ ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. പ്രശസ്ത ഗായകൻ ശശികുമാർ വരയിൽ കുട്ടികൾക്കുവേണ്ടി ഗാനം കുട്ടികൾക്ക് വേണ്ടി ഗാനസാഗരം ഒരുക്കി..

പാർത്ഥിപിനും കുടുംബത്തിനും ഐശ്വര്യത്തിന്റെ പൂക്കാലം സമ്മാനിക്കട്ടെ സുഹൃത്തുക്കൾ ആശംസിച്ച് മടങ്ങി.   സ്കൂൾ വിദ്യാർത്ഥികൾ സഹപാഠികളോടൊപ്പം കൂട്ടുകൂടി വിദ്യാലയങ്ങളിൽ ഓണം ആഘോഷിക്കുമ്പോൾ  വിഭിന്ന ശേഷി കുട്ടികളെ ചേർത്തുപിടിച്ച് സമഗ്ര ശിക്ഷ കേരളയുടെ ഓണ ചങ്ങാതി.ഈ ഓണത്തിന് ഹോസ്ദുർഗ്ഗ്  ബി.ആർ സി.യുടെ ഓണചങ്ങാതി ജി. യു പി.എസ്‌ പുതുക്കൈ നാലാം ക്ലാസ് വിദ്യാർത്ഥി പാർത്ഥിവി നോടൊപ്പം ആഘോഷിച്ചു.സഹപാഠികളും, അധ്യാപകരും, ബി.ആർ.സി പ്രവർത്തകരും വീട്ടുകാരും  ഓണാഘോഷ പരിപാടികളിൽ ഒത്തുകൂടി.

    പരിപാടിയുടെ ഉദ്ഘാടനം കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയർമാർ അബ്ദുള്ള ബിൽടെക്ക് ഉദ്ഘാടനം ചെയ്തു.  

കേരള ഫോക്ക്ലോർ അക്കാദമി അവാർഡ് ജേതാവ് ഷിംജിത്ത് ബങ്കളം മുഖ്യാതിഥി ആയി. വാർഡ് കൗൺസിലർ രവീന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ GUPS പുതുക്കൈ എച്ച് എം രേഖ, ക്ലാസ് അധ്യാപിക ജസ്ന, അധ്യാപിക മീന, മുൻ ബേളൂർ സ്കൂൾ എച്ച് എം ഗോപി,പി ടി എ പ്രസിഡണ്ട് സേതുമാധവൻ, അമ്മ വീനീത, അച്ചാച്ചൻ കുഞ്ഞിക്കണ്ണൻ, CRCC മഞ്ജുള എം പി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. BPC  KV രാജേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ സ്പെഷ്യൽ എഡ്യുക്കേറ്റർ ശ്യാംമോഹൻ നന്ദിയും പറഞ്ഞു.

  അധ്യാപകരും ബി ആർ സിയും പാർത്ഥിവിന് ഓണക്കോടിയും, ഓണക്കിറ്റും  നൽകി.ഓണക്കളികളും, പാട്ടും , നൃത്തവുമായി നല്ലൊരു ദിവസം പാർത്ഥിവിന്‌ നൽകാൻ സാധിച്ചു.ബി ആർ സി ഒരുക്കിയ ഓണസദ്യയിലും എല്ലാവരും പങ്കാളികളായി. പ്രശസ്ത ഗായകൻ ശശികുമാർ വരയിൽ കുട്ടികൾക്കുവേണ്ടി ഗാനം കുട്ടികൾക്ക് വേണ്ടി ഗാനസാഗരം ഒരുക്കി..

പാർത്ഥിപിനും കുടുംബത്തിനും ഐശ്വര്യത്തിന്റെ പൂക്കാലം സമ്മാനിക്കട്ടെ സുഹൃത്തുക്കൾ ആശംസിച്ച് മടങ്ങി.

No comments