Breaking News

കോളിച്ചാൽ പാലത്തിൻ്റെ കൈവരികൾ പുതുക്കി നിർമ്മിച്ചില്ല ; കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു


കോളിച്ചാൽ : കാഞ്ഞങ്ങാട് - പാണത്തൂർ സംസ്ഥാന പാതയിൽ കോളിച്ചാൽ  പാലത്തിൻ്റെ കൈവരികൾ ടിപ്പർ ലോറി ഇടിച്ച് തകർന്ന് ഒരു വർഷം കഴിഞ്ഞിട്ടും കൈവരികൾ പുതുക്കി നിർമ്മിക്കാൻ നടപടികൾ സ്വീകരിയാത്ത അധികൃതരുടെ നിലപാടിൽ പ്രതിഷേധിച്ച്  കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോളിച്ചാൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.

കെ.വി.വി.ഇ.എസ് കോളിച്ചാൽ യൂണിറ്റ് പ്രസിഡണ്ട് അനീഷ് വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജസ്റ്റിൻ തങ്കച്ചൻ , ട്രഷറർ സെബാൻ കാരക്കുന്നേൽ , മുൻ പ്രസിഡണ്ട്  ജോസ് മോൻ തോപ്പുകാലായിൽ തുടങ്ങിയവർ നേതൃത്വം നൽകി.

No comments