Breaking News

ഓണ സമ്മാനമായി കടുമേനി ശാന്തിഭവനിൽ ഒരു വർഷത്തേക്ക് സൗജന്യ ആംബുലൻസ് സർവീസ് പ്രഖ്യാപിച്ച് വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ


കടുമേനി: വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ  ഓണാഘോഷങ്ങളുടെ ഭാഗമായി കടുമേനി ശാന്തി ഭവനിൽ ഓണസദ്യ നടത്തി. ഹോളി ഫാമിലി സിസ്റ്റേഴ്സ് കടുമേനിയിൽ നടത്തിവരുന്ന ശാന്തിഭവൻ പ്രായമായ അശരണർക്ക് താങ്ങും തണലുമായി ഒരുപാടു കാലമായി നിലനിൽക്കുന്നു. ഈ ഓണം അഗതികൾക്കൊപ്പം എന്ന സന്ദേശം മുന്നിൽ വെച്ചാണ് വോയിസ്‌ ഓഫ് ചിറ്റാരിക്കാൽ വാട്സ്ആപ്പ് ഗ്രൂപ്പ്  ഓണസദ്യ നടത്തിയത്.

ണാഘോഷത്തിന്റെ ഭാഗമായി എല്ലാ അമ്മമാർക്കും ബെഡ്ഷീറ്റും ഗ്രൂപ്പിന്റെ നേതൃത്വത്തിൽ കൊടുത്തു. അതോടൊപ്പം ഓണസമ്മാനമായി ചെറുപുഴ ഉണ്ണിമിശിഹാ ആംബുലൻസ് സർവീസ് ഒരുവർഷം സൗജന്യ സർവീസും ശാന്തി ഭവന് ഉറപ്പ് നൽകി. ഉണ്ണിമിശിഹാ ആംബുലൻസ് സർവീസ് പ്രൊപ്രിറ്റർ ജിത്തുവാണ് ഈ കാര്യം അറിയിച്ചത്.

ജിനോ മയിപ്രപ്പള്ളിൽ, മരിയ ജിനോ, എൽസി തോമസ് പാറശ്ശേരിൽ, ജിത്തു ഉണ്ണിമിശിഹാ, സോനാ ജിത്തു, ഷിജിത്ത് കുഴുവേലിൽ, റോഷൻ എഴുത്തുപുരക്കൽ, എബിൻ പാതിപുരയിടത്തിൽ എന്നിവരുടെ നേതൃത്വത്തിലാണ് ഓണസദ്യയും പരിപാടികളും  സംഘടിപ്പിച്ചത്.




No comments