Breaking News

സെപ്തംബർ 20 ന് തിരുവനന്തപുരത്ത് കേരളത്തിലെ കളരി ഗുരുക്കന്മാരുടെ പ്രതിഷേധ കളരിപ്പയറ്റ് നടത്തുന്നു

 


കാഞ്ഞങ്ങാട് : കേരളത്തിൽ കളരിപ്പയറ്റ് രംഗത്ത് പ്രവർത്തിക്കുന്നവരെ പാടെ അവഗണിച്ച് കൊണ്ട് പ്രവർത്തിക്കുന്ന കേരള കളരിപ്പയറ്റ് അസോസിയേഷൻ്റേയും കേരള സ്പോട്സ് കൗൺസിലിൻ്റെയും നീതി നിഷേധത്തിന് എതിരെ സപ്തംബർ 20 ന് തിരുവനതപുരത്ത് കളരിപ്പയറ്റ് സംരക്ഷണ മഹാസമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധ കളരിപ്പയറ്റ് നടത്തുന്നു. കളരിപ്പയറ്റ് രംഗത്ത് വർഷങ്ങളായി പ്രവർത്തിക്കുന്ന കളരി സ്ഥാപനങ്ങളെയും കളരികളെയും ഒഴിവാക്കി കൊണ്ടാണ് നിലവിൽ കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. ഇതിനെതിരെ വിവിധ കാലഘട്ടങ്ങളിൽ പ്രക്ഷോഭങ്ങൾ നടന്നു വെങ്കിലും വേണ്ട രീതിയിലുള്ള ഇടപെടലുകൾ ഗവൺമെൻ്റ് തലത്ത് നിന്നോ സംസ്ഥാന സ്പോട്സ് കൗൺസിൽ നിന്നോ ഉണ്ടായിട്ടില്ല. ആയതിൽ പ്രതിഷേധിച്ച് കൊണ്ട് സപ്തംബർ 20 ന് തിരുവനന്തപുരത്ത് പത്മശ്രീ മീനാക്ഷിയമ്മ ഗുരുക്കൾ പ്രതിഷേധ കളരിപ്പയറ്റ് ഉദ്ഘാടനം ചെയ്യുന്നു. വളപ്പിൽ കരുണൻ ഗുരുക്കൾ അധ്യക്ഷത വഹിക്കുന്നു. കേരളത്തിൽ നിന്ന് 1200 ഓളം കളരി ഗുരുക്കന്മാരും കളരി അഭ്യാസികളും തിരുവനന്തപുരത്ത് വച്ച് നടക്കുന്ന പ്രതിഷേധ പരിപാടിയിൽ പങ്കെടുക്കും. കാസർഗോഡ് നിന്ന് 22 കളരി ഗുരുക്കന്മാർ പങ്കെടുക്കുന്നതാണ്. നിലവിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ കാസർഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പിരിച്ചു വിടണമെന്ന റിപ്പോർട്ട് നിലനിൽക്കെ ആ റിപ്പോർട്ടിനെ പാടെ അവഗണിച്ച് കൊണ്ടാണ് ജില്ലാ സ്പോട്സ് കൗൺസിലിൻ്റെ ഒത്താശയോടെ നിലവിൽ കാസർഗോഡ് ജില്ല കളരിപ്പയറ്റ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. കളരിപ്പയറ്റ് രംഗത്തുള്ള പ്രമുഖരെ അവഗണിച്ച് കൊണ്ട് പത്മശ്രീ പുരസ്കാര ജേതാക്കളെയും കേരള ഫോക് ലോറിൻ്റെ പുരസ്കാര ജേതാക്കളെയും കളരിപ്പയറ്റ് രംഗത്ത് ജില്ലാ സംസ്ഥാന ദേശീയ ചാമ്പ്യൻഷിപ്പുള്ള ഗുരുക്കന്മാരെയും അവഗണിച്ച് കൊണ്ടാണ് ഇന്ന് കേരള കളരിപ്പയറ്റ് അസോസിയേഷൻ പ്രവർത്തിക്കുന്നത്. ജില്ല കളരിപ്പയറ്റ് അസോസിയേഷൻ്റെ കളരികൾ ജില്ലയിൽ പ്രവർത്തിക്കുന്നില്ലെന്നും ഇത് പിരിച്ച് വിട്ട് പുന:സംഘടിപ്പിക്കേണ്ടത് കുട്ടികളുടെ സർഗാത്മകമായ വളർച്ചയ്ക്കും അവരുടെ കളരിപ്പയറ്റ് രംഗത്തുള്ള വളർച്ചയ്ക്കും അനിവാര്യമാണ് എന്ന് മൂന്നംഗ അന്യോഷണ കമ്മീഷൻ കണ്ടെത്തിയിരുന്നു. ഈ കമ്മീഷൻ്റെ റിപ്പോർട്ടിനെ അവഗണിച്ച് കൊണ്ടാണ് ഇന്ന് ജില്ലാതലത്തിൽ നടക്കുന്ന മത്സരങ്ങൾ ജില്ല സ്പോട്സ് കൗൺസിലിൻ്റെ ഒത്താശയോടെ നടക്കുന്നത്. തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന പ്രക്ഷോഭ പരിപാടിയിൽ കേരളത്തിൽ സ്വതന്ത്ര്യമായി പ്രവർത്തിക്കുന്ന കളരി ഗുരുക്കന്മാരും കേരള സ്പോട്സ് കളരിപ്പയറ്റ് ഫെഡറേഷനും ഭാരതീയ പാരമ്പര്യ സ്പോട്സ് കളരിപ്പയറ്റ് അസോസിയേഷൻ പയറ്റ് കളരി മർമ്മ ചികിത്സ അസോസിയേഷൻ പതഞ്ജലി പാരമ്പര്യ ചികിത്സ യോഗ & മാർഷൽ ആർട്സ് അസോസിയേഷൻ പാരമ്പര്യ ചികിത്സ കളിപ്പയറ്റ് അസോസിയേഷൻ അഗസ്ത്യർ അടിമുറൈ അടിവേലൈ അസോസിയേഷൻ തുടങ്ങിയവരും ഈ പ്രക്ഷോഭത്തിൽ പങ്കെടുക്കുന്നു നീതിക്ക് വേണ്ടിയുള്ള പ്രക്ഷോഭത്തിൻ്റെ തുടക്കമാണിത്. വാർത്താ സമ്മേളനത്തിൽ പങ്കെടുത്തവർ വി.വി. ക്രിസ്റ്റോ ഗുരുക്കൾ, , ടി.വി. സുരേഷ് ഗുരുക്കൾ കെ.രാജേഷ് ഗുരുക്കൾ, കെ ഉമേഷ് ഗുരുക്കൾ, എന്നിവർ പങ്കെടുത്തു.

No comments