ഗവ:ഹയർ സെക്കണ്ടറി സ്കൂൾ ബളാംതോടിൻ്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി കുട്ടിക്കൊരു വീട്ടിൻ്റെ ഭാഗമായി നിർമ്മിച്ച വീടിൻ്റെ താക്കോൽ കൈമാറ്റം കാഞ്ഞങ്ങാട് എം.എൽ.എ. ഇ ചന്ദ്രശേഖരൻ നിർവ്വഹിച്ചു
ബളാംതോട്: ബളാംതോട് ഗവ:ഹയർ സെക്കണ്ടറി സ്കൂളിൻ്റെ 75-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി കുട്ടിക്കൊരു വീട് പദ്ധതിയിൽ നിർമ്മിച്ച വീടിൻ്റെ താക്കോൽ കാഞ്ഞങ്ങാട് എം.എൽ.എ. ഇ ചന്ദ്രശേഖരൻ കുട്ടിക്കും, ബന്ധുകൾക്കും കൈമാറി ഉദ്ഘാടനം നിർവ്വഹിച്ചു. ചടങ്ങിൽ പനത്തടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പ്രസന്ന പ്രസാദ് അധ്യക്ഷത വഹിച്ചു.
പരപ്പ ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ -വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപോഴ്സൺ എം.പദ്മകുമാരി, പനത്തടി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി.എം.കുര്യാക്കാസ്, പനത്തടി പഞ്ചായത്ത് ആരോഗ്യ - വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുപ്രിയ ശിവദാസ്, പനത്തടി പഞ്ചായത്ത് 15-ആം വാർഡ് മെമ്പ കെ.കെ. വേണുഗോപാൽ, ആഘോഷ കമ്മിറ്റി ചെയർമാൻ എം.വി. കൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ എം.ഗോവിന്ദൻ, സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഇൻചാർജ് റിനിമോൾ ടീച്ചർ, പി.ടി.എ.പ്രസിഡണ്ട്. കെ.വേണു. വൈസ്.പ്രസിഡണ്ട് ടി.കെ.വേണുഗോപാൽ, നിർമ്മാണ കമ്മറ്റി ചെയർമാൻ രാജീവൻ, കൺവീനർ ബി.സി.ബാബുമാഷ്, പ്ലാറ്റിനം ജൂബിലി പ്രോഗ്രാം കമ്മറ്റി കൺവീനർ ബിജു മല്ലപ്പള്ളി മാഷ്, എസ്.എം.ഡി.സി. ചെയർമാൻ എം.സി. മാധവൻ, പ്ലാറ്റിനം ജൂബിലി ആഘോഷ കമ്മറ്റി അംഗങ്ങൾ, അധ്യാപകർ, പി.ടി.എ. എസ്.എം.സി. ഭാരവാഹികൾ, അംഗങ്ങൾ, കുട്ടികൾ, കുടുംബാംഗങ്ങൾ തുടങ്ങിയവർ താക്കോൽ കൈമാറ്റ ചടങ്ങിൽ സംബന്ധിച്ചു.
No comments