Breaking News

ബളാൽ ബ്ലോക്ക് മഹിളാ കോൺഗ്രസ് മഹിളാ സാഹസ് ക്യാമ്പ് ചുള്ളിക്കര രാജീവ്‌ ഭവനിൽ നടന്നു ജില്ലാ പ്രസിഡന്റ്‌ മിനി ചന്ദ്രൻ ഉത്ഘാടനം ചെയ്തു


രാജപുരം : സംസ്‌ഥാന കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം കാസറഗോഡ് ജില്ലയിലെ ബളാൽ ബ്ലോക്കിന്റെ മഹിളാ സാഹസ് ക്യാമ്പ് ചുള്ളിക്കര രാജീവ്‌ ഭവനിൽ വെച്ച് മഹിളാ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ശ്രീമതി മിനി ചന്ദ്രൻ ഉത്ഘാടനം ചെയ്യ്തു. അതോടൊപ്പം ബ്ലോക്ക്‌ മെമ്പർഷിപ്പ് ക്യാമ്പയിന്റെ ഉത്ഘാടനം കെപിസിസി മെമ്പർ ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ നിർവഹിച്ചു ..മഹിളാ കോൺഗ്രസ്‌ ബളാൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി ലക്ഷ്മി തമ്പാൻ മഹിളാ കോൺഗ്രസ്‌ പതാക ഉയർത്തിക്കൊണ്ട് ക്യാമ്പ് ആരംഭിച്ചു..മഹിളാ കോൺഗ്രസ്‌ ജില്ലാ വൈസ് പ്രസിഡന്റ്‌ സി. ശ്യാമളയും ഡിസിസി ജനറൽ സെക്രട്ടറി ശ്രീമതി ധന്യ സുരേഷും ക്ലാസ്സുകൾ കൈകാര്യം ചെയ്യ്തു..മഹിളാ കോൺഗ്രസ്‌ ബളാൽ ബ്ലോക്ക്‌ പ്രസിഡന്റ്‌ ശ്രീമതി ലക്‌ഷമി തമ്പാൻ അധ്യക്ഷത വഹിച്ച് പരിപാടിയിൽ ബളാൽ ബ്ലോക്ക്‌ സെക്രട്ടറി ശ്രീമതി മോളി തോമസ്  സ്വാഗതം ആശംസിച്ചു.. കെപിസിസി മെമ്പർ ശ്രീമതി മീനാക്ഷി ബാലകൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി.ഡിസിസി വൈസ് പ്രസിഡന്റ്‌ ശ്രീ ബി പി പ്രദീപ്‌കുമാർ,ബളാൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ രാജു കട്ടക്കയം, കള്ളാർ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ നാരായണൻ, ബ്ലോക്ക്‌ ഭാരവാഹികളായ മധുസൂദനൻ പാലൂർ,സോമി മാത്യു, പി എ അലി മണ്ഡലം പ്രസിഡന്റ്‌മാരായ എം പി ജോസഫ്, സൈമൺ, ജെയിംസ്, ബിന്ദു സാബു ബളാൽ , രാധ സുകുമാരൻ പനത്തടി ,സുമിത്ര രാമൻ കോടോം ബേളൂർ , രജിത കള്ളാർ , സോഷ്യൽ മീഡിയ കോർഡിനേറ്റർ ലിബി ജോമോൻ,യൂത്ത് കോൺഗ്രസ്‌ പ്രതിനിധി അജി പൂടംകല്ല്,  ജനശ്രീ മണ്ഡലം പ്രസിഡന്റ്‌ വിനോദ് ജോസഫ് എന്നിവർ ചടങ്ങിന് ആശംസ അറിയിച്ച് സംസാരിച്ചു ..ബളാൽ ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ശ്രീമതി സുപ്രിയ അജിത് നന്ദി പറഞ്ഞു.. ജില്ലാ സെക്രട്ടറിമാരായ ശ്രീമതി ബിൻസി ജെയ്ൻ, കമ്മാടത്തു , അനിത രാമകൃഷ്ണൻ, പ്രഭ,മണ്ഡലം ബ്ലോക്ക്‌ ഭാരവാഹികളുടെയും ബാങ്ക് ഡയറക്ടറുമാര് മണ്ഡലം ഭരണസമിതി അംഗങ്ങൾ, CDS എന്നിവരുടെ സാന്നിദ്ധ്യം ഉണ്ടായിരുന്നു.. ബളാൽ ബ്ലോക്കിന്റെ മഹിളാ കോൺഗ്രസ്‌ പ്രവർത്തകരായ ഹരിതകർമ്മ സേനാംഗങ്ങളെയും ആശ വർക്ക്റെയും ഷാൾ അണിയിച്ച് ആദരിക്കുകയും ചെയ്യ്തു.ഗ്രാമപഞ്ചായത്ത് മെമ്പർമാരും ഹരിതകർമ്മ സേനാംഗങ്ങൾ, ആശ വർക്കർ ഉൾപ്പെടെ 100 ഓളം പേര് ക്യാമ്പിൽ പങ്കെടുത്തു.

No comments