Breaking News

ലക്ഷങ്ങളുടെ എംഡിഎംഎയുമായി കാസർഗോഡ് സ്വദേശികളായ അഞ്ച് പേർ അറസ്റ്റിൽ


മംഗളൂരു : കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എംഡിഎംഎ എത്തിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ലക്ഷങ്ങള്‍ വിലമതിക്കുന്ന എംഡിഎംഎയുമായി അഞ്ച് പേരെ മംഗളൂരു സിറ്റി ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മഞ്ചേശ്വരത്തെ യാസിന്‍ (25), വൊര്‍ക്കാടി പാവൂര്‍ കെമ്പാടി ഹൗസില്‍ മുഹമ്മദ് നൗഷാദ് (22), മഞ്ചേശ്വരം ഉദ്യാവാറിലെ ഹസന്‍ ആഷിര്‍ (34), പെരിങ്ങോം സ്വദേശി എ.കെ റിയാസ് (31), ഷിമോഗയിലെ അബ്ദുല്‍ ഷക്കീര്‍ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവരില്‍ നിന്ന് മൂന്നര ലക്ഷം രൂപ വിലമതിക്കുന്ന 70 ഗ്രാം എംഡിഎംഎ കണ്ടെടുത്തു. കൊണാജെ പോലീസ് സ്റ്റേഷന്‍ പരിധിയിലെ നെട്ടിലപ്പദവില്‍ നടത്തിയ റെയ്ഡിലാണ് സംഘം പിടിയിലായത്. പ്രതികളില്‍ നിന്ന് അഞ്ച് മൊബൈല്‍ ഫോണുകള്‍, ഡിജിറ്റല്‍ ത്രാസ് എന്നിവയും കണ്ടെടുത്തു. സിറ്റി ക്രൈംബ്രാഞ്ച് എസിപി മനോജ് കുമാര്‍ നായിക്, ഇന്‍സ്പെക്ടര്‍ എച്ച്.എം ശ്യാംസുന്ദര്‍, എസ്.ഐ ശരവണപ്പ എന്നിവര്‍ പരിശോധനയില്‍ പങ്കെടുത്തു.

No comments