പാണത്തൂർ - കോളിച്ചാൽ റോഡ് നിർമ്മാണത്തിലെ അനാസ്ഥ : ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മിറ്റി പദയാത്ര 24 ന്
രാജപുരം : പാണത്തൂർ - കാഞ്ഞങ്ങാട് പാണത്തൂർ സംസ്ഥാന പാതയിലെ കോളിച്ചാൽ മുതൽ ചിറംകടവ് വരെയുള്ള റോഡിന്റെ നിർമ്മാണത്തിലെ അനാസ്ഥക്കെതിരെ ബി.ജെ.പി പനത്തടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് ജി രാമചന്ദ്രൻ നയിക്കുന്ന പദയാത്ര ഒക്ടോബർ 24ന് നടക്കും. പദയാത്ര 9.30 ന് കോളിച്ചാലിൽ ബി.ജെ.പി ജില്ലാ പ്രസിഡന്റ് രവിശ തന്ത്രി കുണ്ടാർ ഉദ്ഘാടനം ചെയ്യും. തുടർന്ന് ചെറുപനത്തടി, പനത്തടി, ബളാംതോട്, അരിപ്രോട്, മാവുങ്കാൽ,ചിറംകടവ് തുടങ്ങിയ സ്ഥലങ്ങളിലെ സ്വീകരണത്തിന് ശേഷം 4 മണിക്ക് പാണത്തൂരിൽ സമാപിക്കും. സമാപന സമ്മേളനം ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ കെ ശ്രീകാന്ത് ഉദ്ഘാടനം ചെയ്യും. കോളിച്ചാൽ മുതൽ ചിറംകടവ് വരെയുള്ള റോഡ് വികസനത്തിനായി ഫണ്ട് അനുവദിച്ചിരുന്നുവെങ്കിലും ചിലയിടങ്ങളിൽ ഫോർമേഷനും, ചില കലുങ്കുകളും നിർമ്മിച്ചതല്ലാതെ മറ്റു പ്രവർത്തികൾ ചെയ്യാൻ കരാറുകാരൻ തയ്യാറില്ല. ഇതിന് കരാറുകാരൻ പറയുന്നത് പൂടംകല്ല് മുതൽ ചിറംകടവ് വരെയുള്ള ഭാഗങ്ങളിൽ നേരത്തെ പണി പൂർത്തീകരിച്ച് ബില്ല് സമർപ്പിച്ച തുക സർക്കാർ അനുവദിക്കാത്തതാണ് പണിമുടങ്ങാൻ കാരണം എന്നതാണ്. സർക്കാറിന് സമർപ്പിച്ച ബില്ലിനുള്ള പണം അനുവദിച്ചാൽ റോഡിന്റെ തുടർ പ്രവർത്തികൾ ഉടൻ തുടങ്ങുമെന്നാണ് കരാറുകാരൻ പറയുന്നത്. റോഡ് നിർമ്മാണത്തിലെ അനിശ്ചിതത്വത്തിനെതിരെ പ്രദേശത്തെ വിവിധ സംഘടനകൾ പ്രതിക്ഷേധത്തിലാണ്. ചില സംഘടനകൾ സമരവുമായി രംഗത്തുണ്ട്.
No comments