Breaking News

എടത്തോട് അട്ടക്കണ്ടത്ത് 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; രണ്ട് പേർ അറസ്റ്റിൽ


പരപ്പ : എടത്തോട് അട്ടക്കണ്ടത്ത് പോക്സോ കേസിൽ രണ്ട് പേർ അറസ്റ്റിൽ. 16 കാരിയെ പീഡിപ്പിച്ച കേസിൽ എം.വി. തമ്പാൻ, സുഹൃത്ത് സജി എന്നിവരാണ് അറസ്റ്റിലായത്. ഇരുവരും ചേർന്ന് നിരവധി തവണ പീഡിപ്പിച്ചു എന്നാണ് പെൺകുട്ടിയുടെ മൊഴി .

പെൺകുട്ടി ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് പീഡനവിവരം പുറത്തുവരുന്നത്. കലശലായ വയറുവേദനയെത്തുടർന്ന് ആശുപത്രിയിലെത്തിച്ചതിന് പിന്നാലെ, കുട്ടി ഗർഭിണിയാണെന്ന് മനസിലാവുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയെടുത്ത് തമ്പാനെ ആദ്യം കസ്റ്റഡിയിലെടുത്തു. രണ്ട് പോക്സോ കേസുകൾ റജിസ്ട്രർ ചെയ്ത് പ്രതികളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. പ്രതികളെ ഹോസ്ദുർഗ് കോടതിയിൽ ഹാജരാക്കി.

സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി കൂടിയാണ് എം.വി. തമ്പാൻ . പ്രതിയെ സി.പി.എമ്മിൽ നിന്നും പുറത്താക്കി

No comments