Breaking News

ഭാരതി ദാസൻ യൂണിവേഴ്‌സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. താജുദ്ദീൻ കാരാട്ടിനെ ടാഗോർ വായനശാല ആന്റ് ഗ്രന്ഥാലയം അനുമോദിച്ചു


പരപ്പ : ഭാരതി ദാസൻ യൂണിവേഴ്സിറ്റിയിൽ നിന്നും കെമിസ്ട്രിയിൽ ഡോക്ടറേറ്റ് നേടിയ ഡോ. താജുദ്ദീൻ കാരാട്ടിനെ ടാഗോർ വായനശാല & ഗ്രന്ഥാലയത്തിൻ്റെ നേതൃത്വത്തിൽ അനുമോദിക്കുകയും ഉപഹാരസമർപ്പണം നടത്തുകയും ചെയ്തു. കെ. സുരേശൻ അദ്ധ്യക്ഷത വഹിച്ചു.ജില്ലാ ലൈബ്രറി കൗൺസിൽ അംഗം ശ്രീമതി രമണി രവി ഉദ്ഘാടനം ചെയ്തു. വായനശാല വൈസ് പ്രസിഡൻ്റ് ടി.എൻ ബാബു ആശംസ അർപ്പിച്ച് സംസാരിച്ചു. ഗിരീഷ് കാരാട്ട് സ്വാഗതം പറഞ്ഞു. ഡോ. താജുദ്ദീൻ കാരാട്ട് മറുപടി പ്രസംഗം നടത്തി. ലൈബ്രേറിയ ദിവ്യ നന്ദിരേഖപ്പെടുത്തി.

No comments