'പെരിയ 110 കെ വി സബ്സ്റ്റേഷൻ യാഥാർത്ഥ്യമാക്കണം': കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ പെരിയ ബസാർ യൂണിറ്റ് സമ്മേളനം
പെരിയ : പെരിയ ബസാർ ശേഖരൻ നായർ മെമ്മോറിയൽ ഹാളിൽ നടന്ന കെ.എസ്.ഇ.ബി വർക്കേഴ്സ് അസോസിയേഷൻ (സി.ഐ.ടി.യു) പെരിയ യൂണിറ്റ് സമ്മേളനം സംസ്ഥാന വൈസ് പ്രസിഡൻ്റ് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കേന്ദ്ര കമ്മിറ്റി, ഡിവിഷൻ കമ്മിറ്റി നേതാക്കൾ പങ്കെടുത്ത സമ്മേളനത്തിൽ യൂണിറ്റ് സെക്രട്ടറിയായി പി. മാധവനെയും, പ്രസിഡൻ്റ് ആയി രതീഷ് എം ബി യെയും തിരഞ്ഞെടുത്തു . പെരിയ 110 കെവി സബ് സ്റ്റേഷൻ എത്രയും പെട്ടെന്ന് യാഥാർഥ്യമാക്കണമെന്നു സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
No comments