കള്ളാർ പഞ്ചായത്തിൽ ജൈവ കീട നിയന്ത്രണോപാധികൾ വിതരണം ചെയ്തു
കള്ളാർ : കള്ളാർ ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി 2024-25 "വിള ആരോഗ്യ പരിപാലന കേന്ദ്രം - സേവനങ്ങൾ വിപുലീകരിക്കൽ" എന്ന പദ്ധതിയുടെ ഭാഗമായി എത്തിയ ജൈവ കീട നിയന്ത്രണോപാധികൾ വിതരണം ചെയ്തു. കള്ളാർ പഞ്ചായത്ത് പ്രസിഡൻ്റ് ടി.കെ.നാരായണൻ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡൻ്റ് പ്രിയ ഷാജി അധ്യക്ഷത വഹിച്ചു.
വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ഗോപി, വാർഡ് മെമ്പർമാരായ വി.സബിത, ലീല ഗംഗാധരൻ, വനജ ഐത്തു എന്നിവർ സംസാരിച്ചു. കൃഷി ഓഫീസർ ഹനീന സ്വാഗതവും കൃഷി അസിസ്റ്റൻ്റ് വി.പി.സനിത നന്ദിയും പറഞ്ഞു. കാർഷിക വികസന സമിതി അംഗങ്ങൾ, കർഷകർ, കൃഷിഭവൻ ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു. തുടർന്ന് പിജിഎസ് സർട്ടിഫിക്കേഷൻ സംബന്ധിച്ച ക്ലാസും സംഘടിപ്പിച്ചു.
കള്ളാർ കൃഷിഭവൻ വിള ആരോഗ്യ പരിപാലന കേന്ദ്രം വഴി രോഗ - കീട നിയന്ത്രണ മാർഗങ്ങൾ സൗജന്യമായി വിതരണം ചെയ്യുന്നതിനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ട്രൈക്കോെഡർമ, സ്യൂഡോമോണസ്, ബ്യൂവെറിയ, വെർടിസിലിയം, ട്രൈക്കോ കാർഡ്, വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം, ദ്വിതീയ സൂക്ഷ്മ മൂലക മിശ്രിതങ്ങളായ അയർ, സമ്പൂർണ, തുടങ്ങിയവയാണ് വിതരണം ചെയ്യുന്നത്.
No comments