Breaking News

ലൈബ്രറി കൗൺസിലിന്റെ പുതുക്കിയ നിയമാവലി അംഗീകരിച്ച് കൊന്നക്കാട് കരിമ്പിൽ കുഞ്ഞിക്കോമൻ മെമ്മോറിയൽ ലൈബ്രറി വിശേഷാൽ പൊതുയോഗം


കൊന്നക്കാട് : കൊന്നക്കാട് കരിമ്പിൽ കുഞ്ഞിക്കോമൻ മെമ്മോറിയൽ ലൈബ്രറിയുടെ വിശേഷാൽ പൊതുയോഗത്തിൽ ലൈബ്രറി കൗൺസിലിന്റെ പുതുക്കിയ നിയമാവലി അംഗീകരിച്ചു.

വായനശാലയിലെ സ്ഥിരം വായനക്കാരായ ഉസ്താദ് മുഹമ്മദ്‌ റാഷിദ്‌ സഖാഫി, രാജൻ കെ.കെ കന്നുകുഴിയിൽ, സന്തോഷ് തടത്തേൽ, ആൻസി വിജേഷ് എന്നിവരെ ഐ.ജി കെ.വി മധുസൂധനൻ ആദരിച്ചു. യോഗത്തിൽ സെക്രട്ടറി വി.ആർ ജയകുമാർ സ്വാഗതം ആശംസിച്ചു. പഞ്ചായത്ത്‌ മെമ്പർമാരായ പിസി രഘുനാഥൻ, ബിൻസി ജെയിൻ ആശംസകൾ നേർന്നു. വായനക്കാരുടെ പ്രതിനിധിയായി ഉസ്താദ് മുഹമ്മദ്‌ റാഷിദ്‌ സഖാഫി സംസാരിച്ചു പ്രസിഡന്റ് ഷാജി ജോസഫ് തൈലംമാനാൽ അധ്യക്ഷത വഹിച്ചു.വിൻസെന്റ് കുന്നോല നന്ദി പറഞ്ഞു.

No comments