Breaking News

സിപിഐ എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം സമാപിച്ചു സുമേഷ് പി ആർ വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറി


വെള്ളരിക്കുണ്ട് : സിപിഐ എം വെള്ളരിക്കുണ്ട് ബ്രാഞ്ച് സമ്മേളനം വെള്ളരിക്കുണ്ട് റബ്ബർ മാർക്കറ്റിംഗ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ സമാപിച്ചു.സമ്മേളനം എളേരി ഏരിയ കമ്മിറ്റി അംഗം ജോസ് പതാലിൽ ഉദ്ഘാടനം ചെയ്തു. സുമേഷ് പി ആർ സ്വാഗതം പറഞ്ഞ ചടങ്ങിൽ അബ്ദുൽ ബഷീർ ആദ്യക്ഷനായി. സമ്മേളനത്തിൽ പ്ലസ് ടു ഉന്നതവിജയം കൈവരിച്ച കീർത്തനയെ അനുമോദിച്ചു.നിരവധി രക്തദാനം നടത്തിയ അബ്ദുൽ ബഷീർ, പാർത്ഥസാരഥി, ജാനകി കുഞ്ഞിരാമൻ, തങ്കച്ചൻ എന്നിവരെ ആദരിച്ചു. സുമേഷ് പി ആർനെ വെള്ളരിക്കുണ്ട് ബ്രാഞ്ച് സെക്രട്ടറിയായി തിരഞ്ഞെടുത്തു.

No comments