Breaking News

കരിവേടകത്ത് വീട്ടിൽ സ്ഫോടനം ഗൃഹനാഥന് ഗുരുതരമായി പരിക്ക്


കാസർകോട് : വീട്ടിലുണ്ടായ സ്ഫോടനത്തിൽ ഗൃഹനാഥന് ഗുരുതരമായി പരിക്കേറ്റു. ബേഡകം പോലീസ് സ്റ്റേഷൻ പരിധിയിൽ കരിവേടകം ബണ്ടക്കൈയിലെ മോഹനന്റെ വീട്ടിലാണ് സ്ഫോടനം നടന്നത് സാരമായി പരിക്കേറ്റ മോഹനനെ കാസർകോട് വിൻടെച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം .വിവരമറിഞ്ഞ് ബേഡകം പോലീസ് ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനും സംഘവും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു വീടിന്റെ മുൻഭാഗം ജനലുകളും വാതിലുകളും മറ്റും സ്ഫോടനത്തിൽ തകർന്നിട്ടുണ്ട് വടക്കാ പടക്ക നിർമ്മാണത്തിനിടയിലാണ് സ്ഫോടനം ഉണ്ടായതെന്ന് സംശയിക്കുന്നു. മോഹനെതിരെ സ്വമേധയാ കേസെടുത്ത പോലീസ് അന്വേഷണം നടത്തിവരികയാണ്

No comments