സംസ്ഥാന പാതയായ ചന്ദ്രഗിരി റോഡിൽ 15 ദിവസത്തോളം റോഡ് അടച്ച് പണിത ഇന്റർലോക്ക് പൊട്ടി പൊളിഞ്ഞ സംഭവം കരാറുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണം ; കേരള യുത്ത് ഫ്രണ്ട് ( ബി)
കാസർഗോഡ് : സംസ്ഥാന പാതയായ ചന്ദ്രഗിരി റോഡിൽ 15 ദിവസത്തോളം റോഡ് അടച്ച് കൊണ്ട് 25 ലക്ഷം രൂപ ചിലവിൽ പണിത ഇന്റർലോക്ക് ഒരു ദിവസം തികയും മുമ്പെ പൊട്ടി പൊളിഞ്ഞ സംഭവത്തിൽ കരാറുകാർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ മാറ്റി നിർത്തി അന്വേഷണം നടത്തണമെന്നും കേരള യുത്ത് ഫ്രണ്ട് ( ബി) കാസർഗോഡ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. ജില്ല പ്രസിഡന്റ് സന്തോഷ് മാവുങ്കാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി സിദ്ദിഖ് കൊടിയന്മ, എം. ഷാജി, പ്രസാദ് മുങ്ങത്ത്,. വിനോദ്, പ്രജിത്ത് കുശാൽ നഗർ, വിജിത്ത് തുടങ്ങിയവർ സംസാരിച്ചു,
No comments