കാസർകോട് പ്രസ് ക്ലബിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു
കാസർകോട് : പുതിയ വേജ്ബോർഡ് കൊണ്ടുവരണമെന്നും ദൃശ്യമാധ്യമപ്രവർത്തകരെ വേജ് ബോർഡ് പരിധിയിൽ ഉൾപ്പെടുത്തണമെന്നും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പൊതുയോഗം ആവശ്യപ്പെട്ടു. സംസ്ഥാന ട്രഷറർ സുരേഷ് വെള്ളിമംഗലം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഹാഷിം അധ്യക്ഷനായി. സെക്രട്ടറി കെ.വി. പദ്മേഷ്, ട്രഷറർ ഷൈജു പിലാത്തറ, ഷെഫീഖ് നസറുള്ള, വിനോദ് പായം, ടി.എ.ഷാഫി, കെ. ഗംഗാധര, ഫൈസൽ ബിൻ അഹമ്മദ്, വി.യു. മാത്യുക്കുട്ടി, ഷാഫി തെരുവത്ത്, എ.പി. വിനോദ് എന്നിവർ സംസാരിച്ചു. പ്രസ് ക്ലബിന്റെ പുതിയ ഭരണസമിതി ചുമതലയേറ്റു. പ്രസിഡന്റ് സിജു കണ്ണൻ, സെക്രട്ടറി പ്രദീപ് നാരായണൻ, ട്രഷറർ സുരേന്ദ്രൻ മടിക്കൈ, വൈസ് പ്രസിഡന്റ് അബ്ദുല്ലക്കുഞ്ഞി ഉദുമ എന്നിവർ സംസാരിച്ചു
No comments