Breaking News

കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് കുഞ്ഞികൊച്ചിയിൽ മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ ഭാഗമായി ശുചീകരണം നടത്തി


അട്ടേങ്ങാനം: മാലിന്യ മുക്ത നവകേരളം ജനകീയ ക്യാമ്പയിൻ കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് (ബേളൂർ ) കുഞ്ഞികൊച്ചിയിൽ ആസൂത്രണ സമിതി ഉപാധ്യക്ഷൻ യു. ഉണ്ണികൃഷ്ണൻ ഉത്ഘാടനം ചെയ്തു. വാർഡിൽ 100 ശതമാനം യൂസർ ഫീ പ്രഖ്യാപനം നടത്തി ഹരിത കർമ്മ സേന അംഗങ്ങൾക്ക് വാർഡിന്റെ ഉപഹാരം നൽകി. തുടർന്ന് കുഞ്ഞിക്കൊച്ചി ടൗൺ ശുചീകരണം നടത്തി. വാർഡ് കൺവീനർ എ. അരവിന്ദൻ സ്വാഗതം പറഞ്ഞു.വാർഡ്‌ മെമ്പർ പി. ഗോപി അധ്യക്ഷത വഹിച്ചു.വായനശാല പ്രസിഡന്റ്‌ എ. ഗോപാലകൃഷ്ണൻ, ക്ലബ്‌ പ്രസിഡന്റ്‌ ജാബിർ, എ.ഡി.എസ് പ്രസിഡന്റ്‌ ശ്യാമള, സെക്രട്ടറി പി. ഇന്ദിര, സി.ഡി.എസ് അംഗം ലക്ഷ്മി,രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ എ. സുകുമാരൻ, റസാഖ്,എം. സുകുമാരൻ, ആശ വർക്കർ സുനിമോൾ, വിദ്യാർത്ഥി പ്രതിനിധികൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

No comments