വന്യമൃഗശല്യം ; കെ എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫോറസ്റ്റ് ഓഫീസിലെക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു
വെള്ളരിക്കുണ്ട് : വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതോടെ കരിന്തളത്ത് ജനജീവിതം ദുഷ്കരമായ സാഹചര്യത്തിൽ കെ എസ് കെ ടി യു കരിന്തളം ഈസ്റ്റ് വില്ലേജ് കമ്മിറ്റിയുടെ നേ തൃത്വത്തിൽ ഇന്ന് രാവിലെ ഫോറസ്റ്റ് ഓഫീസിലെക്ക് സംഘടിപ്പിച്ച മാർച്ചിലും ധർണ്ണയിലും പ്രതിഷേധമിരമ്പി.
മാർച്ചും ധർണ്ണയും കെ എസ് കെ ടി യു സംസ്ഥാന ജോയന്റ് സെക്രട്ടറി വി.കെ.രാജൻ ഉദ്ഘാടനം ചെയ്തു. പുലർച്ച് ജോലിക്ക് പോകുന്ന ടാപ്പിംഗ് തൊഴിലാളികളെ പലപ്പോഴും പന്നി ആക്രമിച്ച് ഗുരുതരമായി പരിക്കേൽപ്പിക്കുന്ന സ്ഥിതി ഉണ്ടായിട്ടുണ്ട്. ഇപ്പോൾ ചില പ്രദേശത്ത് പുലി ഉൾപ്പെടെ യുള്ള വന്യമൃഗങ്ങൾ ഇറങ്ങി എന്നതും ജനങ്ങളെ ഭീതിയിലാക്കിയിരിക്കുന്നു ഇതിനെല്ലാം തന്നെ ശാശ്വത പരിഹാരം കാണണമെന്നും നാട്ടിൽ പെരുകുന്ന പന്നി ഉൾപ്പെടെയുള്ള വന്യമൃഗങ്ങളെ വെടി കൊല്ലാനുള്ള നടപടികൾ സ്വീകരിക്കണമെന്നും വി.കെ.രാജൻ ആവശ്യപ്പെട്ടു. കരിന്തളം ബാങ്ക് പരിസരത്ത് നിന്നാരംഭിച്ച പ്രകടനത്തിൽ സ്ത്രീകൾ ഉൾപ്പെടെ നിരവധിപേർ പങ്കെടുത്തു. വില്ലേജ് പ്രസിഡണ്ട് കെ. ലെനിൻ പ്രസാദ് അധ്യക്ഷത വഹിച്ചു. ഏരിയ സെക്രട്ടറി കെ.സതീശൻ, വരയിൽ രാജൻ എന്നിവർ സംസാരിച്ചു. വി ല്ലേജ് സെക്രട്ടറി എം.ചന്ദ്രൻ സ്വാഗതവും പി.പി.രാജേഷ് നന്ദിയും പറഞ്ഞു.
No comments