മനുഷ്യത്വവും സഹോദര്യവും വളർത്താൻ സംഘടനകൾക്ക് കഴിയണം ; രാജ്മോഹൻ ഉണ്ണിത്താൻ എം പി ലണ്ടനിലെ സൗഹൃദ കൂട്ടായ്മ "നമ്മളെ കാസ്രോഡ് "ലോഗോ പ്രകാശനം ചെയ്തു
ലണ്ടൻ :കാസറഗോഡ് സൗഹൃദ കൂട്ടായ്മക്ക് ലണ്ടനിൽ തുടക്കം കുറിച്ചു.നമ്മളെകാസ്രോഡ് കാസറഗോഡ് സൗഹൃദ കൂട്ടായ്മ ലണ്ടനിൽ സംഘടിപ്പിച്ച ചാറ്റ് വിത്ത് ഉണ്ണിത്താൻ പരിപാടിയിൽ വെച്ച് നമ്മളെ കാസ്രോഡ് ലോഗോ പ്രകാശനം ബഹു :കാസറഗോഡ് എം പി ശ്രീ രാജ്‌മോഹൻ ഉണ്ണിത്താൻ നിർവഹിച്ചു.മാറുന്ന കാലത്ത് യു കെ അടക്കമുള്ള സ്ഥലങ്ങളിലെ പ്രവാസികൾ നേരിടുന്ന വെല്ലുവിളികളുടെയും ബുദ്ധിമുട്ടുകളുടെയും തുറന്ന ചർച്ചക്കുള്ള വേദി കൂടിയായി മാറി ചാറ്റ് വിത്ത് ഉണ്ണിത്താൻ എന്ന പരിപാടി.കാസറഗോഡ് ജില്ലയിൽ നിന്നുമുള്ള പ്രവാസികൾക്ക് നിലവിൽ കൂട്ടായ്മകൾ ഇല്ലാതിരുന്ന സാഹചര്യത്തിലാണ് നമ്മളെ കാസ്രോഡ് എന്ന സൗഹൃദ കൂട്ടായ്മക്ക് എം പി യുടെ സാന്നിധ്യത്തിൽ ഔദ്യോഗികമായി തുടക്കം കുറിക്കുന്നത്.മതങ്ങളെല്ലാം പഠിപ്പിക്കുന്നത് പരസ്പര സ്നേഹമാണെന്നും മനുഷ്യത്വമാണ് നമുക്ക് ഒക്കെ വേണ്ടതെന്ന് എം പി ഓർമിപ്പിച്ചു.സംഘടനകൾ കൊണ്ട് ശക്തരാക്കുന്നതിന് ഒപ്പം സഹജീവി സ്നേഹവും മനുഷ്യത്വവും വളർത്തണമെന്നും,ഒരു ഒരു ജനപ്രതിനിധി എന്ന നിലയിൽ ആർക്കും ഏത് സമയത്തും വിളിക്കാമെന്നും ചെറിയ ജീവിതത്തിൽ മറ്റുള്ളവരെ സഹായിക്കാൻ കഴിയുന്നതാണ് ഏറ്റവും വലിയ നേട്ടമെന്ന് ചോദ്യങ്ങൾക്ക് മറുപടിയായി രാജ്‌മോഹൻ ഉണ്ണിത്താൻ പറഞ്ഞു.വിദ്യാർത്ഥികളും സ്ത്രീകളും അടക്കമുള്ളവരുടെ സാന്നിധ്യം കൊണ്ട് ചാറ്റ് വിത്ത് ഉണ്ണിത്താൻ പരിപാടി ശ്രദ്ധേയമായി..യോഗത്തിൽ ഷാൻ ഹാൻസ് റോഡ് അധ്യക്ഷനായി.രാജ് മോഹൻ ഉണ്ണിത്താൻ എം പി യോഗം ഉത്ഘാടനം ചെയ്തു.ഷറഫ്, ഡാർലിൻ ജോർജ് കടവൻ, ഷഫീർ നീലേശ്വരം,സാജിദ് പടന്നക്കാട്,ഹിമ എന്നിവർ സംസാരിച്ചു.
No comments