കായിക രംഗത്ത് നേട്ടങ്ങൾ കൊയ്ത മാലോത്ത് കസബയിലെ അഭിമാന താരങ്ങൾക്ക് ആദരം
മാലോം : ഉപജില്ല - ജില്ലാ തലങ്ങളിൽ നേട്ടങ്ങൾ കൊയ്ത കായിക പ്രതിഭകളെ മാലോത്ത് കസബ സ്കൂളിൽ പി.ടി എ യുടെയും അധ്യാപകരുടെയും കുട്ടികളുടെയും നേതൃത്വത്തിൽ ആദരിച്ചു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയായി കായിക പ്രതിഭകളെ സ്കൂളിലേക്ക് ആനയിച്ചു. തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ ജില്ലാതലത്തിൽ മെഡൽ നേടി സംസ്ഥാന സ്കൂൾ ഒളിമ്പിക്സിന് അർഹത നേടിയ അന്നമ്മ മാത്യു , രാഹിത് രവി, തീർത്ഥ കെ , മാർട്ടിൻ സെബാസ്റ്റ്യൻ എന്നിവർക്ക് മെമെൻ്റോയും പുരസ്കാരങ്ങളും പരപ്പ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ് വിതരണം ചെയ്തു. ഒപ്പം കായിക അധ്യാപകരെയും ആദരിച്ചു. പി.ടി.എ പ്രസിഡൻ്റ് ശ്രീമതി സാവിത്രി കെ അദ്ധ്യക്ഷയായി . പി.ടി.എ വൈസ് പ്രസിഡൻ്റ് സനോജ് മാത്യു, എസ് എം സി ചെയർമാൻ ദിനേശൻ കെ, ഹെഡ്മിസ്ട്രസ് രജിത കെ.വി, സ്റ്റാഫ് സെക്രട്ടറി മാർട്ടിൻ ജോർജ്, രാകേഷ് പി.വി എന്നിവർ ആശംസകൾ നേർന്നു. പ്രിൻസിപ്പാൾ ശ്രീമതി മിനി പോൾ സ്വാഗതവും ജോർജ് ജോസഫ് നന്ദിയും അർപ്പിച്ചു.
No comments