Breaking News

ആക്രി പെറുക്കാൻ എത്തിയ നാടോടി സ്ത്രീയെ ആക്രമിച്ചു ; പാണത്തൂർ ചെമ്പേരി സ്വദേശി അറസ്റ്റിൽ


രാജപുരം : ആക്രിസാധനങ്ങൾ പെറുക്കാനെത്തിയ 50 കാരിയായ നാടോടി സ്ത്രീക്ക് നേരെ മാനഭംഗ ശ്രമം. ചെറുത്തു നിൽക്കുന്നതിനിടെ തലക്കടിയേറ്റ് ഗുരുതര പരിക്കേറ്റു. സംഭവത്തിൽ പാണത്തൂർ ചെമ്പേരി സ്വദേശി റമീസി (36) നെതിരെ വധശ്രമത്തിന് കേസെടുത്ത് രാജപുരം ഇൻസ്പെക്ടർ പി. രാജേഷ് അറസ്റ്റ് ചെയ്തു. ഇന്ന് കോടതിയിൽ ഹാജരാകും. ബുധനാഴ്ച വൈകീട്ട് ആറുമണിയോടെ പാണത്തൂർ ചെമ്പേരി ബസ് സ്റ്റോപ്പിന് സമീപം വെച്ചാണ് സംഭവം. ആക്രിസാധനങ്ങൾ പെറുക്കുന്നതിനിടയിൽ യുവതിയെ മദ്യലഹരിയിൽ ആയിരുന്ന റമീസ് കയറിപ്പിടിക്കുകയായിരുന്നു. ഈ സമയം യുവതി കൈയ്യിൽ ഉണ്ടായിരുന്ന ഇരുമ്പുവടി കൊണ്ട് തടയാൻ ശ്രമിച്ചു. ഇതോടെ പ്രകോപിതനായ റമീസ് ഇരുമ്പുവടി പിടിച്ചുവാങ്ങി യുവതിയുടെ തലക്കടിക്കുകയായിരുന്നുവെന്ന് പറയുന്നു. നിലവിളി കേട്ട് ഓടിയെത്തിയവർ യുവതിയെ ആശുപത്രിയിലെത്തിച്ചു. കാഞ്ഞങ്ങാട് ആവിക്കരക്ക് സമീപം താമസിക്കുന്ന സ്ത്രീയാണ് അക്രമത്തിനിരയായത്. പിടിവലിക്കിടെ റമീസിന്റെ തലക്ക് പരിക്കേറ്റു.

No comments