Breaking News

രാമകൃഷ്ണൻ മോനാച്ചയുടെ 10-ാമത്തെ പുസ്തകം "പോട്ട് പൊക്കാ പിള്ളർക്കെന്തറിയാം "പ്രകാശനം ചെയ്തു


കാഞ്ഞങ്ങാട് :  രാമകൃഷ്ണൻ മോനാച്ചയുടെ 10-ാമത്തെ പുസ്തകം "പോട്ട് പൊക്കാ പിള്ളർക്കെന്തറിയാ "എന്ന ചെറു കഥാ സമാഹരത്തിന്റെ പ്രകാശനം  ഹോസ്ദുർഗ്ഗ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു . ചിത്രകാരനായ കെ.കെ മാരാർ പുസ്തക പ്രകാശനം ചെയ്തു .  എഴുത്തുകാരി ഉഷസ്സ് പുസ്തകം ഏറ്റുവാങ്ങി. കേരള സാഹിത്യ അക്കാദമിയുടെ വിവർത്തന പുരസ്കാരം നേടിയ ഡേ: എ. എം ശ്രീധരൻ പുസ്തകപരിചയം നടത്തി. ചടങ്ങിൽ അദ്ദേഹത്തെ ആദരിച്ചു . കവിയും പത്മശ്രീ പുസ്തകശാല ചെയർമാനും കേന്ദ്ര സർക്കാരിന്റെ സാംസ്കാരിക വകുപ്പ് സീനിയർ ഫെല്ലോഷിപ്പ് നേടിയ നാലപ്പാടം പത്മനാഭന്റെ അദ്ധ്യക്ഷതയിൽ ചേർന്ന  ചടങ്ങിൽ സാമൂഹിക സാഹിത്യമേഖലയിലെ പ്രമുഖർ പങ്കെടുത്തു .

No comments