Breaking News

ബൈക്കിൽ കടത്തുകയായിരുന്ന എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ


കാസർഗോഡ് : ബൈക്കിൽ കടത്തുകയായിരുന്ന 8.77 ഗ്രാം എം.ഡി.എം.എ.യുമായി യുവാവ് അറസ്റ്റിൽ. ഉപ്പള, പത്വാടിയിലെ അബൂബക്കർ സിദ്ദിഖി (28)നെയാണ് മഞ്ചേശ്വരം എസ്.ഐ ഉമേശും സംഘവും അറസ്റ്റു ചെയ്‌തത്‌. 29-11-2024 വെള്ളിയാഴ്ച‌ പുലർച്ചെ പൊലീസ് പട്രോളിംഗ് നടത്തുന്നതിനിടയിൽ മീഞ്ച, കുളൂരിൽ വച്ചാണ് ഇയാളെ പിടികൂടുന്നത് . അറസ്റ്റിലായ പ്രതിക്ക് മറ്റ് ഏതെങ്കിലും കേസുകളിൽ ബന്ധം ഉണ്ടോയെന്നു  മഞ്ചേശ്വരം പോലീസ് അന്വേഷിച്ചു വരുകയാണ് .

No comments