Breaking News

അമ്പലത്തറയിൽ നടുറോഡിൽ തലയോട്ടിയും അസ്ഥിക്കഷണങ്ങളും; പൊലീസെത്തി കസ്റ്റഡിയിലെടുത്തു, അന്വേഷണം ആരംഭിച്ചു


അമ്പലത്തറ : നടുറോഡിൽ തലയോട്ടിയും അസ്ഥിക്കഷണങ്ങളും കണ്ടെത്തിയത് ഭീതി പരത്തി. വിവരമറിഞ്ഞ് എത്തിയ പൊലിസ് ഇവ കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാവിലെ അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഏച്ചിക്കാനത്താണ് റോഡിൽ അസ്ഥികൾ കണ്ടെത്തിയത്. ഏതാനും ദിവസങ്ങളുടെ പഴക്കം മാത്രമേ ഉള്ളുവെന്നാണ് പ്രാഥമിക നിഗമനം. ദിവസങ്ങൾക്ക് മുൻപ് വാഹനമിടിച്ച് നായക്ക് പരിക്ക് പറ്റിയിരുന്നതായും ഇത് ചത്തതാകാമെന്ന് പറഞ്ഞ
തോടെ അന്വേഷണം ഈ വഴിക്കായി. കൂടുതൽ തിരച്ചിൽ നടത്തിയ
പ്പോൾ നായയുടെ ബാക്കി ഭാഗം അൽപ്പം അകലെ കണ്ടെത്തി. കൂടുതൽ
പരിശോധനയിൽ നായയുടെ അസ്ഥിക്കഷണവും തലയോട്ടിയും ആണെന്ന് വ്യക്തമായതോടെ പരിഭ്രാന്തിയും ഒഴിഞ്ഞു.

No comments