കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആളെ എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റു ചെയ്‌തു.
കാസർഗോഡ് : കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ആളെ 1.530 ഗ്രാം എം.ഡി.എം.എ.യുമായി പൊലീസ് അറസ്റ്റു ചെയ്‌തു. കൊടിയമ്മ, ചായിക്കട്ടയിലെ പി.എ മുഹമ്മദി (51)നെയാണ് കുമ്പള എസ്.ഐ കെ. ശ്രീജേഷും സംഘവും അറസ്റ്റു ചെയ്‌തത്. വ്യാഴാഴ്‌ച രാത്രി 9.30 മണിയോടെ കൊടിയമ്മ ജംഗ്ഷനിൽ വച്ചാണ് അറസ്റ്റ്. രഹസ്യവിവരത്തെത്തുടർന്ന് എസ്.ഐ.യും പൊലീസുകാരും വേഷം മാറിയെത്തി പതുങ്ങിയിരിക്കുകയായിരുന്നു. കാർ എത്തിയപ്പോൾ പൊലീസ് സംഘം ചാടി വീണ് തടഞ്ഞു നിർത്തുകയായിരുന്നു. കാറിനകത്തു പരിശോധിച്ചപ്പോഴാണ് മയക്കുമരുന്നു കണ്ടെടുക്കുന്നത്. വർഷങ്ങൾക്ക് മുമ്പ് മലപ്പുറം, തിരൂർ സ്വദേശിയായ സാജിത്ത് റഹ്‌മാൻ എന്ന യുവാവിനെ മുംബൈയിൽ നിന്നു കുമ്പളയിലേക്കു കൂട്ടിക്കൊണ്ടുവന്ന് ഉജാർ-മഡ്‌വ റോഡിലെ ഒരു കശുമാവിൻ തോട്ടത്തിൽ വച്ച് കൊലപ്പെടുത്തി മൃതദേഹം ചുട്ടുകരിച്ച കേസ്, നരഹത്യാശ്രമക്കേസ്, തട്ടിക്കൊണ്ടു പോകൽ, 4 കിലോ കഞ്ചാവ് പിടികൂടിയ കേസ് എന്നിവയിലും മുഹമ്മദ് പ്രതിയാണ്.
No comments