ബളാൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.. വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
വെള്ളരിക്കുണ്ട് : ബളാൽ ഗ്രാമപഞ്ചായത്ത് കേരളോത്സവം ആരംഭിച്ചു.കായിക മത്സരങ്ങൾ വെള്ളരിക്കുണ്ട് സെന്റ് ജുഡ്സ് ഹയർ സെക്കണ്ടറി സ്കൂൾ മൈതാനത്ത് പ്രസിഡന്റ് രാജു കട്ടക്കയം ഉത്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് എം. രാധാമണി അധ്യക്ഷവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ഷോബി ജോസഫ് , പഞ്ചായത്ത് സ്ഥിരം സമിതി അംഗങ്ങളായ ടി. അബ്‌ദുൾ കാദർ , അലക്സ് നെടിയകാലയിൽ , പഞ്ചായത്ത് അംഗങ്ങളായ വിനു കെ. ആർ , വിഷ്ണു കെ , സന്ധ്യ ശിവൻ , പി. പത്മാവതി , ബ്ലോക്ക് കോഡിനേറ്റർ എം. വി. രതീഷ് , അൻഡ്റൂസ് വട്ടക്കുന്നേൽ , ജോർജ്ജ് തോമസ്, പഞ്ചായത്ത് സെക്രട്ടറി ജോസഫ് എം. ചാക്കോ എന്നിവർ പ്രസംഗിച്ചു..
വെള്ളരിക്കുണ്ട് ഇൻസ്‌പെക്ടർ ടി. കെ. മുകുന്ദൻ മുഖ്യഅതിഥിയായിരുന്നു. കലാമത്സരങ്ങൾ ബളാൽ ഗവ. ഹൈസ്ക്കൂളിലാണ് നടക്കുന്നത്.
No comments