ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും രജിസ്ട്രേഷൻ പുതുക്കലും നടത്തി
വെള്ളരിക്കുണ്ട് : ബളാൽ ഗവൺമെന്റ് ഹയർസെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും കാഞ്ഞങ്ങാട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ എംപ്ലോയ്മെന്റ് രജിസ്ട്രേഷനും രജിസ്ട്രേഷൻ പുതുക്കലും നടത്തി. എംപ്ലോയ്മെന്റ് രജിസ്ട്രേഷൻ പ്രവർത്തനത്തിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പറും മുൻക്ഷേമ കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ ശ്രീ ഷിനോജ് ചാക്കോ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ശ്രീ ജേക്കബ് ഇടശ്ശേരി അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്വാഗതം ആശംസിച്ചത് പ്രിൻസിപ്പൽ ശ്രീ സക്കീർ ഹുസൈൻ പി ആയിരുന്നു. കാഞ്ഞങ്ങാട് ടൗൺ എംപ്ലോയ്മെന്റ് ഓഫീസ് സീനിയർ ക്ലർക്ക് ശ്രീ രാജൻ പി പദ്ധതി വിശദീകരണം നടത്തി സംസാരിച്ചു. ശ്രീ അബ്ദുൽ ഖാദർ, അജിത എം,സന്ധ്യ ശിവൻ, പത്മാവതി പി, പവിത്രൻ പി ,ബിന്ദു ജോസ്,മോളി കെ ടി,ക്രിസ്റ്റീന ജോസഫ് എന്നിവർ ആശംസകൾ അർപ്പിച്ച ചടങ്ങിന് പ്രോഗ്രാം ഓഫീസർ ശ്രീമതി പ്രിൻസി സെബാസ്റ്റ്യൻ നന്ദി പറഞ്ഞു.
No comments