Breaking News

പരപ്പ റബ്ബർ ഉത്പാദക സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം പരപ്പ ഗിൻസാ ടവ്വറിൽ വെച്ച് നടന്നു


പരപ്പ : റബ്ബർ ഉത്പാദക സംഘത്തിന്റെ വാർഷിക ജനറൽ ബോഡി യോഗം പരപ്പ ഗിൻസാ ടവ്വറിൽ വെച്ച് നടന്നു. സംഘം പ്രസിഡന്റ്‌ വി പി ദിവാകരൻ നമ്പ്യാർ അദ്ധ്യക്ഷം വഹിച്ചു. റബ്ബർ ബോർഡ്‌ റീജിയണൽ ഡെപ്യൂട്ടി പ്രൊഡക്ഷൻ കമ്മിഷണർ മോഹനൻ കരിമ്പിൽ ഉത്ഘടനം ചെയ്തു. വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും ഓഡിറ്റ് റിപ്പോർട്ടും വൈസ് പ്രസിഡന്റ്‌ വി കൃഷ്ണൻ അവതരിപ്പിച്ചു. ഉത്പാദന ക്ഷമത വർധനവ് എന്ന വിഷയത്തിൽ അഡിഷണൽ ഡെവലപ്മെന്റ് ഓഫീസർ ശ്രീമതി സുജ ക്ലാസ്സെടുത്തു. സി ജെ തോമസ്സ്‌, ടി അനാമയൻ, വേണുഗോപാലൻ പി, രാജൻ വി, ലളിത എം, സംസാരിച്ചു.

No comments