Breaking News

കേന്ദ്ര അവഗണനക്കെതിരെ പോരാടുക ; കെ എസ് ടി എ ബേക്കൽ ഉപജില്ലാ സമ്മേളനം


ബേക്കൽ : വയനാട് ദുരന്തബാധിതർക്ക് സഹായമനുവദിക്കാത്ത , കേരളത്തിന്മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തി ക്ഷേമ വികസന പ്രവർത്തനങ്ങൾക്ക് തടയിടുന്ന കേന്ദ്ര നയത്തിനെതിരെ പോരാടണമെന്ന് കെ എസ് ടി എ ബേക്കൽ ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. KSTA സംസ്ഥാന കമ്മറ്റിയംഗം കെ സി സുനിൽ ഉദ്ഘാടനം ചെയ്തു. ഉപജില്ലാ പ്രസിഡൻ്റ് സതി കെ വി അധ്യക്ഷയായിരുന്നു. സംഘാടക സമിതി ചെയർമാൻ എ പ്രഭാകരൻ സ്വാഗതം പറഞ്ഞു. ഉപജില്ലാ വൈസ് പ്രസിഡൻ്റ്
രവീന്ദ്രൻ എം വി രക്തസാക്ഷി പ്രമേയവും ജോ. സെക്രട്ടറി
രേഷ്മ എം അനുശോചന പ്രമേയവും അവതരിപ്പിച്ചു.
ജില്ലാ ട്രഷറർ ഡോ. കെ വി രാജേഷ് സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. സെക്രട്ടറി മധുസൂദനൻ ടി പ്രവർത്തന റിപ്പോർട്ടും ട്രഷറർ പ്രവീൺ കുമാർ സി വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു.
സംസ്ഥാന നിർവാഹക സമിതിയംഗം കെ.ഹരിദാസ് ചർച്ചയ്ക്ക് മറുപടി പറഞ്ഞു. സംസ്ഥാന കമ്മറ്റിയംഗം എം. ഇ ചന്ദ്രാംഗദൻ ,
ജില്ലാ സെക്രട്ടറി ടി പ്രകാശൻ,പ്രസിഡൻ്റ് യു ശ്യാമ ഭട്ട് , ജില്ലാ ഭാരവാഹികളായ വി.കെ ബാലാമണി, കെ. ലളിത, എക്സി. അംഗങ്ങളായ
പി. കുഞ്ഞിരാമൻ , ടി വിഷ്ണുനമ്പൂതിരി,പി. പ്രഭാവതി ,പ്രശാന്ത് സി, മാലതി എ, കെ വി രാജൻ,ടി ശൈലജ,പ്രവീണ കെ വി എന്നിവർ അഭിവാദ്യം ചെയ്തു. ജില്ലാ എക്സി അംഗം എം. രമേശൻ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി. സംഘാടക സമിതി കൺവീനർ ജയപ്രകാശ് എ.കെ നന്ദി രേഖപ്പെടുത്തി.


ഭാരവാഹികൾ
പ്രസിഡൻ്റ് : സതി കെ വി
സെക്രട്ടറി : മധുസൂദനൻ ടി
ട്രഷറർ : ഹരിപ്രിയ വി.എം
ജോ. സെക്രട്ടറി
രേഷ്മ എം
രാകേഷ് എം
അനീഷ് സി
വൈസ് പ്രസിഡൻ്റ്:
പ്രസന്ന എം
രഞ്ജിത് പി വി
സജിത് എം വി


👍🏻സമ്മേളനം അംഗീകരിച്ച മറ്റു പ്രമേയങ്ങൾ
1. നവകേരളത്തിനായി അണിനിരക്കുക
2. PFRDA നിയമം പിൻവലിക്കുക. സ്റ്റാറ്റൂട്ടറി പെൻഷൻ പദ്ധതി പുന: സ്ഥാപിക്കുക
3. ശമ്പളപരിഷ്ക്കരണ- ഡി എ കുടിശ്ശികകൾ അനുവദിക്കുക
4. കായികാധ്യാപകരുടെ സേവനം എല്ലാ വിദ്യാലയങ്ങളിലും ലഭ്യമാക്കുക
5. മാറിയ പാഠപുസ്തകങ്ങളുടെ അധ്യാപക സഹായി ഉടൻ ലഭ്യമാക്കുക.

No comments