വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്ര ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടവും 2024 ഡിസംബർ 31 - 2025 ജനുവരി 4 വരെ.. ആഘോഷ കമ്മിറ്റി രൂപീകരിച്ചു
വെള്ളരിക്കുണ്ട് : മലയോരത്തെ പ്രസിദ്ധമായ വെള്ളരിക്കുണ്ട് കക്കയം ശ്രീ ചാമുണ്ഡേശ്വരി ദേവി ക്ഷേത്ര ഉത്സവവും വിഷ്ണുമൂർത്തി ദേവസ്ഥാനത്ത് കളിയാട്ടവും 2024 ഡിസംബർ 31 - 2025 ജനുവരി 4 വരെ നടക്കും. വിപുലമായ ആഘോഷ കമ്മിറ്റി രൂപീകരിച്ചു.
അഞ്ഞൂറ്റബലം വീരർകാവ് ക്ഷേത്ര വെടിക്കെട്ട് അപകടത്തിൽ മരണപെട്ടവർക്ക് ആദരാജ്ഞലികൾ അർപ്പിച്ചു യോഗം ആരംഭിച്ചു . 5 ദിവസങ്ങളിലായി നടക്കുന്ന ഉത്സവപരിപാടികൾ ക്ഷേത്രാചാരങ്ങൾ പാലിച്ചു ഗ്രീൻ പ്രോട്ടോകോൾ പ്രകാരവും അഞ്ഞൂറ്റമ്പലം വീരർ കാവ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വെടിക്കെട്ട് ഒഴിവാക്കിയും ഉത്സവം വിപുലമായി നടത്തുവാൻ തീരുമാനിച്ചു.
പി ടി നന്ദകുമാർ (ചെയർമാൻ ) ജയകൃഷ്ണൻ (കൺവീനർ ) മുരളി കെ വി ( ട്രെഷറർ ) മുരളി (സരയൂ) പന്നിത്തടം (വൈസ് ചെയർമാൻ ) ഉണ്ണികൃഷ്ണൻ പന്നിത്തടം (ജോ :കൺവീനർ )എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ആഘോഷകമ്മിറ്റി രൂപീകരിച്ചു.
No comments