പാണത്തൂർ - കുണ്ടുപ്പള്ളി - റാണിപുരം റോഡ് അടിയന്തിരമായി റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കുകയും റാണിപുരം മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കുകയും ചെയ്യണം ; റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ
പാണത്തൂർ : കുണ്ടുപ്പള്ളി - റാണിപുരം റോഡ് അടിയന്തിരമായി റീടാർ ചെയ്ത് ഗതാഗത യോഗ്യമാക്കണമെന്നും റാണിപുരം മേഖലയിൽ വഴിവിളക്കുകൾ സ്ഥാപിക്കണമെന്നും റാണിപുരം ഇക്കോ ടൂറിസം അസോസിയേഷൻ വാർഷിക ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. പ്രസിഡന്റ് എസ് മധുസൂദനൻ അദ്ധ്യക്ഷത വഹിച്ചു. ഷാജി ചാരാത്ത്, കെ വി ഗണേശൻ , വി എം എബ്രഹാം, സാബു കദളി മറ്റം, ഷൈൻ ജേക്കബ്ബ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി സജി മുളവനാൽ ( പ്രസിഡന്റ്), ഷാജി ചാരാത്ത് (വൈസ്പ്രസിഡന്റ് ), ഐവിൻ ജോസഫ് (സെക്രട്ടറി), എസ്. മധുസൂദനൻ (ജോ.സെക്രട്ടറി), അനിൽ വെട്ടിക്കാട്ടിൽ (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.
No comments