റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം; രണ്ട് തീവണ്ടികള്‍ക്ക് തൃക്കരിപ്പൂരില്‍ സ്റ്റോപ്പ് അനുവദിച്ചു
നവംബര്‍ 30 വരെ ഉദിനൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന കാസര്‍കോട് ജില്ലാ റവന്യൂ സ്‌കൂള്‍ കലോത്സവത്തോടനുബന്ധിച്ച് മംഗലാപുരം-ചെന്നൈ-എഗ്മോര്‍ എക്‌സ്പ്രസ്, ഏറനാട് എക്‌സ്പ്രസ് എന്നിവയ്ക്ക് തൃക്കരിപ്പൂര്‍ റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിച്ചു. മംഗലാപുരത്തു നിന്നും വരുന്ന എഗ്മോര്‍ എക്‌സ്പ്രസ് രാവിലെ 8.18 ന് തൃക്കരിപ്പൂരില്‍ എത്തും. തിരിച്ചു വൈകുന്നേരം 4.58 ന് തൃക്കരിപ്പൂരില്‍ എത്തും. മംഗലാപുരത്തു നിന്നും വരുന്ന ഏറനാട് എക്‌സ്പ്രസ്സ് രാവിലെ 8.53 നാണ് തൃക്കരിപ്പൂരില്‍ എത്തുക.
No comments