Breaking News

ബെംഗളൂരുവിൽ അസാമീസ് വ്ളോഗർ കൊല്ലപ്പെട്ട നിലയിൽ; കണ്ണൂർ സ്വദേശിക്കായി അന്വേഷണം ശക്തം




ബംഗളൂരു: ബെംഗളൂരുവിൽ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനി മായ ഗാഗോയിയാണ് കൊല്ലപ്പെട്ടത്. ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിലാണ് യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. മായയുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തേറ്റിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഇവർ അപാർട്ട്മെന്റിൽ ആൺ സുഹൃത്തിനൊപ്പം മുറിയെടുത്തു താമസിക്കുകയായിരുന്നു. കൊലപാതകത്തിന് പിന്നിൽ മലയാളി യുവാവാണെന്ന സംശയത്തിലാണ് പൊലീസ്. കണ്ണൂർ സ്വദേശിക്കായി  തിരച്ചിൽ നടക്കുകയാണ്.  കണ്ണൂർ സ്വദേശിയാണെന്നും യുവതിയുടെ കാമുകനാണെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. പ്രതിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

No comments